മുംബൈ: ഇംഗ്ലണ്ടിനെതിരായ അഞ്ച് മല്‍സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ നയിക്കും. ജസ്പ്രീത് ബുംറയാണ് ഉപനായകന്‍. ജനുവരി 25-ന് ഹൈദരാബാദിലാണ് ആദ്യ ടെസ്റ്റ്. ഫെബരുവരി രണ്ടിന് വിശാഖപട്ടണത്ത് രണ്ടാം മത്സരം.
സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി, ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്സ്വാള്‍, ശ്രേയസ് അയ്യര്‍ എന്നീ മുന്‍നിര താരങ്ങള്‍ ടീമിലുണ്ട്. കെഎല്‍ രാഹുലിന് പുറമെ രണ്ട് വിക്കറ്റ് കീപ്പര്‍മാര്‍ കൂടെ ടീമിലിടം നേടിയിട്ടുണ്ട്. കെഎസ് ഭരത്, ധ്രുവ് ജുറൈല്‍ എന്നിവരാണ് ടീമിലിടം നേടിയ സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പര്‍മാര്‍. ഇഷാന്‍ കിഷനെ സെലക്ഷന്‍ കമ്മിറ്റി പരിഗണിച്ചില്ല.
ഉപനായകന്‍ ജസ്പ്രീത് ബുംറ നയിക്കുന്ന ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പരിചയസമ്പന്നരായ ആര്‍ അശ്വിന്‍, ആര്‍ ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരും മൊഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, അവേഷ് ഖാന്‍ എന്നിവരും ഇടംനേടി.
ടീം ഇന്ത്യ: രോഹിത് ശര്‍മ്മ, ജസ്പ്രീത് ബുംറ, ശുഭ്മാന്‍ ഗില്‍, ജയ്സ്വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, കെ എസ് ഭരത്, ധ്രുവ് ജൂറൈല്‍, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മൊഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, അവേഷ് ഖാന്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.