മുഖത്തെ കുഴികളെയോര്‍ത്ത് ഇനി കണ്ണീര്‍ വാര്‍ക്കേണ്ട!

മുഖത്തെ കുഴികളെയോര്‍ത്ത് ഇനി കണ്ണീര്‍ വാര്‍ക്കേണ്ട!

മുഖത്തെ കുഴികളെ ഓര്‍ത്ത് ദുഖിക്കുന്നവര്‍ ചില്ലറയല്ല. എണ്ണമയമുള്ള ചര്‍മ്മത്തെയാണ് ഇത് അധികം ബാധിക്കുന്നത്. ചര്‍മ്മത്തില്‍ കുഴി പോലെയാണ് ഇത് കാണപ്പെടുന്നത്. ചര്‍മ്മത്തില്‍ അഴുക്ക് വരുവാനും സുഷിരങ്ങള്‍ അടയാനും ഇത് കാരണമാകുന്നു. മുഖക്കുരു, ബ്ലാക്ക് ഹെഡ്‌സ് വിവിധ ചര്‍മ്മ പ്രശ്‌നങ്ങള്‍ എന്നിവയ്ക്കും ഇത് കാരണമാകുന്നു.

പ്രായം, സൂര്യാഘാതം, വിയര്‍പ്പ്, പാരമ്പര്യം, ശുചിത്വം, ഹോര്‍മോണ്‍ മാറ്റം, മേക്കപ്പ്, ഭക്ഷണക്രമം എന്നിവ മുഖത്തെ സുഷിരങ്ങള്‍ക്ക് കാരണമായേക്കാവുന്ന ഘടകങ്ങളാണ്. എന്നാല്‍ ഇവ കുറയ്ക്കാനുള്ള വഴികള്‍ വീട്ടില്‍ തന്നെയുണ്ട്. അവയില്‍ ചിലത് ഇതാ..

1. കറ്റാര്‍ വാഴ ജെല്‍ പുരട്ടി 15 മിനിറ്റിന് ശേഷം മുഖം കഴുകുക. ഇത് ചര്‍മ്മത്തിന്റെ നിറം മെച്ചപ്പെടുത്താനും സുഷിരങ്ങള്‍ അടയുന്നതിനും സഹായിക്കും.
2. മുട്ടയുടെ വെള്ള പുരട്ടി മുഖത്ത് പുരട്ടി 15 മിനിറ്റ് നേരത്തിന് ശേഷം കഴുകി കളയുക. മുട്ടയുടെ വെള്ളയില്‍ കാണപ്പെടുന്ന പ്രോട്ടീനുകള്‍ ചര്‍മ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തും.
3. ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് പപ്പായ. പാടുകള്‍ കുറയ്ക്കാനും സുഷിരങ്ങള്‍ അടയ്ക്കാനും സഹായിക്കുന്നു. പഴുത്ത പപ്പായ അരച്ച് മുഖത്ത് പുരട്ടുകയോ, പഴമായി കഴിക്കുകയോ ആകാം.
4. വാഴപ്പഴത്തിലെ ല്യൂട്ടിന്‍, പൊട്ടാസ്യം എന്നിവ ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കാനും സുഷിരങ്ങള്‍ ശക്തമാക്കാനും സഹായിക്കും. ദിവസവും ഓരോ വാഴപ്പഴം കഴിക്കാന്‍ ശ്രദ്ധിക്കുക.
5. ജോജോബ ഓയിലും മുഖത്തെ സുഷിരത്തെ പമ്പ കടത്താന്‍ നല്ലതാണ്. മുഖത്തെ ശുദ്ധീകരിക്കാനും സുഷിരങ്ങള്‍ അടയ്ക്കാനും സഹായിക്കുന്നു.
6. ആന്റി-ഇന്‍ഫ്‌ളമേറ്ററി, ആന്റിഓക്സിഡന്റ് എന്നീ ഗുണങ്ങളാല്‍ സമ്പന്നമാണ് ഒലിവ് ഓയില്‍. ചര്‍മ്മത്തെ വരള്‍ച്ച, ചൊറിച്ചില്‍ എന്നിവയ്ക്കും സുഷിരങ്ങള്‍ കുറയ്ക്കുന്നതിനും സഹായിക്കുന്നു.
7. ടീ ട്രീ ഓയിലും സുഷിരങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.
8. ശരീരത്തിന് ജലാംശം നല്‍കുന്നതില്‍ പ്രധാനിയാണ് കുക്കുമ്പര്‍. എണ്ണമയമുള്ള ചര്‍മം ഉള്ളവര്‍ക്ക് ഇത് ഏറെ ഗുണം ചെയ്യും.
9. ചര്‍മ്മത്തിന്റെ പിഎച്ച് ലെവല്‍ സന്തുലിതമാക്കാന്‍ കഴിവുള്ളതാണ് ബേക്കിങ് സോഡ. മൃതകോശങ്ങളെ തുടച്ച് നീക്കാനും ഇതിന് കഴിയും. ആന്റി-ബാക്ടീരിയല്‍, ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളും ബേക്കിങ് സോഡയിലുണ്ട്.
10. മുള്‍ട്ടാണി മിട്ടി മാസ്‌കും നല്ലതാണ്. എണ്ണമയത്തെ ആഗിരണം ചെയ്യാനും ശുദ്ധീകരിക്കാനും ഇത് സഹായിക്കുന്നു.
11. സുഷിരങ്ങള്‍ അടയ്ക്കാനും ചര്‍മ്മത്തെ ടോണ്‍ ചെയ്യുന്നതിനും തേന്‍ സഹായിക്കും.
12. ചെറുപ്പയര്‍ പൊടി ഉപയോഗിക്കുന്നതും മികച്ച ഫലം നല്‍കും. 13. തക്കാളി അരച്ച് മുഖത്ത് പുരട്ടുന്നതും നല്ലതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.