മലപ്പുറത്ത് ഉല്‍സവത്തിനിടെ ആനയിടഞ്ഞു; 20 പേര്‍ക്ക് പരിക്ക്

മലപ്പുറത്ത് ഉല്‍സവത്തിനിടെ ആനയിടഞ്ഞു; 20 പേര്‍ക്ക് പരിക്ക്

മലപ്പുറം: ഉല്‍സവത്തിനിടെ ആനയിടഞ്ഞ് ഉണ്ടായ അപകടത്തില്‍ 20 പേര്‍ക്ക് പരിക്ക്. മലപ്പുറം ജില്ലയിലെ ചങ്ങരംകുളം മൂക്കുതല കണ്ണേങ്കാവ് ക്ഷേത്ര ഉത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. ആയയില്‍ ഗൗരിനന്ദന്‍ ആണ് ഇടഞ്ഞത്.

വെളളിയാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. പൂരം ക്ഷേത്രത്തിലേക്ക് കയറുന്നതിനിടെ പരിഭ്രാന്തനായ ആന പെട്ടെന്ന് ക്ഷേത്ര വളപ്പിലൂടെ ഓടുകയായിരുന്നു. ആയയില്‍ ഗൗരിനന്ദനെ കൂടാതെ മറ്റ് നാല് ആനകള്‍ കൂടെ പൂരത്തിന് എത്തിയിട്ടുണ്ടായിരുന്നു.

ആന ഇടഞ്ഞ് ഓടിയതോടെ പരിഭ്രാന്തരായി ജനങ്ങള്‍ ഓടുകയായിരുന്നു. ഇവര്‍ ഓടുന്നതിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ആളുകള്‍ക്ക് പരിക്ക് പറ്റിയത്. സ്ത്രീകളും കുട്ടികളുമാണ് പരുക്കേറ്റവരില്‍ ഏറെയും. പരിക്കേറ്റവരെ ചങ്ങരംകുളത്തുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആനയെ പാപ്പാന്മാര്‍ തളച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.