തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ 15നും 30നുമിടയില്‍ നടത്തപ്പെടും. തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. പേരു ചേർക്കാനും വിലാസം മാറ്റാനും തെറ്റു തിരുത്താനുമായി 9.67 ലക്ഷം അപേക്ഷകളാണ് കമ്മിഷന് ലഭിച്ചത്. ഇതിൽ 7.58 ലക്ഷം അപേക്ഷകളും പുതുതായി പേര് ചേർക്കാനുള്ളതായിരുന്നു. നിലവിലെ കരട് വോട്ടർ പട്ടികയിൽ 2,63,08,087 വോട്ടർമാരാണുള്ളത്. പുതിയ അപേക്ഷകൾ പരിശോധിച്ച് ഇതിൽ അർഹരായവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പട്ടികയാണു ഇന്നു പ്രസിദ്ധീകരിക്കുക.
പുതിയ വോട്ടർമാർക്കും സ്ഥലം മാറ്റവും തിരുത്തലും വരുത്തിയ വോട്ടർമാർക്കും തിരിച്ചറിയൽ കാർഡ് നൽകും. അപേക്ഷിച്ച് 60 ദിവസത്തിനുള്ളിൽ ബൂത്ത് ലെവൽ ഓഫിസർമാർ (ബിഎൽഒ) തിരിച്ചറിയൽ കാർഡ് കൈമാറണമെന്നാണു ചട്ടം. കാർഡ് ലഭിച്ചില്ലെങ്കിൽ വോട്ടർമാർക്ക് ബിഎൽഒമാരെ വിളിക്കാം. ഈ മാസം ഒന്ന് മുതൽ ലഭിച്ച പേര് ചേർക്കൽ, തിരുത്തൽ അപേക്ഷകൾ ഇന്ന് പരിശോധിച്ചു തുടങ്ങും. ഇവരെയുള്ളത് ഉൾപ്പെടുത്തിക്കൊണ്ടുള്ള അനുബന്ധ പട്ടിക നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാന തീയതിക്ക് 10 ദിവസം മുൻപ് (www.ceo.kerala.gov.in) പ്രസിദ്ധീകരിക്കും.
അതേസമയം കേരളത്തില്‍ തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്താനാണ് ധാരണ. തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതിനിധികള്‍ അടുത്തയാഴ്ച കേരളത്തിലെത്തും. അഞ്ച് സംസ്ഥാനങ്ങളിലും ഏപ്രില്‍ 30ന് മുന്‍പ് തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.