കാര്‍ പാര്‍ക്ക് ചെയ്യുവാന്‍ ഭര്‍ത്താവിനെ സഹായിക്കുന്നതിനിടെ മരിച്ച ലിജിയുടെ മൃദദേഹം നാട്ടിലെത്തിച്ചു 

കാര്‍ പാര്‍ക്ക് ചെയ്യുവാന്‍ ഭര്‍ത്താവിനെ സഹായിക്കുന്നതിനിടെ മരിച്ച ലിജിയുടെ മൃദദേഹം നാട്ടിലെത്തിച്ചു 

അജ്‌മാൻ: തൃശൂര്‍ കൈപമംഗലം സ്വദേശി ഷാന്‍ലിയുടെ ഭാര്യ ലിജി(45) ആണ്  കഴിഞ്ഞ ദിവസം കാര്‍ പാര്‍ക്ക് ചെയ്യുവാന്‍ ഭര്‍ത്താവിനെ സഹായിക്കുന്നതിനിടെ മരിച്ചത്. അജ്മാനിലെ ആശുപത്രി പാര്‍ക്കിങ് സ്ഥലത്ത് കഴിഞ്ഞ ശനിയാഴ്ചയായിരുന്നു മലയാളി സമൂഹത്തെ ഞെട്ടിച്ച സംഭവം നടന്നത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ ലിജി മരണമടഞ്ഞു.

ശാരീരിക അസ്വസ്തകള്‍ കാരണം ഷാന്‍ലിയെ സ്ഥിരമായി കാണിക്കുന്ന ഡോക്ടറെ കാണിക്കാൻ  ശനിയാഴ്ച അജ്മാനിലെ സ്വകാര്യ ആശുപത്രിയില്‍ വന്നതായിരുന്നു ഇരുവരും. ആശുപത്രിയുടെ പാര്‍ക്കിംഗ് വരെ ലിജിയായിരുന്നുവണ്ടി ഓടിച്ച് വന്നത്. പിന്നീട് കാർ പാർക്ക് ചെയ്യാൻ  ബുദ്ധിമുട്ടായപ്പോള്‍ ഭർത്താവ് ഷാനിലി പാര്‍ക്ക് ചെയ്യുവാന്‍ ഡ്രൈവിംഗ് സീറ്റിലെത്തുകയായിരുന്നു. കാർ പാർക്ക് ചെയ്യവേ ബ്രേക്കിന് പകരം അബദ്ധത്തിൽ ആക്സിലറേറ്ററിൽ ചവിട്ടി നിയന്ത്രണം വിട്ടതാണ് അപകടം സംഭവിക്കുവാന്‍ കാരണം.

30 വർഷത്തിലധികമായി ഉമ്മുല്‍ ഖുവൈനിലെ ടെറാക്കോ കമ്പനിയിൽ അക്കൗണ്ടന്റായി ജോലിചെയ്യുകയാണ് ഷാൻലി. 23 വർഷമായി ലിജിയും ഉമ്മുൽ ഖുവൈനിലുണ്ട്. ഇവര്‍ക്ക് രണ്ട് മക്കളാണ്, മൂത്തമകന്‍ പ്രണവ് എന്‍ജീനീയറിംഗിന് ത്യശൂരില്‍ പഠിക്കുന്നു.മകള്‍ പവിത്ര ഉമ്മുല്‍ ഖുവെെനില്‍ പഠിക്കുകയാണ്. സാമൂഹിക പ്രവർത്തകനായ അഷറഫ് താമരശ്ശേരിയാണ് മൃദദേഹം നാട്ടിലേക്കയയ്ക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.