'ആഹാ., വിളമ്പാതെ ഇല വലിച്ചിട്ടിപ്പോൾ
അതിരാവിലേ താംബ്ബൂലം നീട്ടുന്നോ..?'
നാസാരന്ധ്രങ്ങളിലൂടെ ഒലിച്ചുവന്ന
മൂക്കിള.., കുഞ്ഞേലിയുടെ പൂപോലുള്ള
കവിൾതടത്തിന് പത്തരമാറ്റേകി.!
പുറംകൈകൊണ്ട് അവരത് തുടച്ചുമാറ്റി.!
'തൊട്ടാൽവാടിയുടെ കരളുള്ള ഭാര്യേ..'
അയാൾക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല!
കുഞ്ഞൻ ചിരിച്ചു.; മദം പൊട്ടിച്ചിരിച്ചു..!
"ചിരിച്ചോ..ചിരിച്ചോ; എൻ്റെ ചങ്കു പട-ഫഡാ
പെടച്ചതറിയാൻ ഇച്ചായനാകില്ല.!"
' ഇന്നിതൊരു വല്ലാത്ത ചതിയായിപ്പോയി.;
പള്ളിയിൽചെന്നു നല്ലോണ്ണം കുമ്പസ്സാരിച്ചു
കുർബാന കൈക്കൊള്ളാമെന്നു കരുതി..!'
'അവളുടെ ഒരു മിന്നലും പൊട്ടലും..'
"അതിനെന്താ കുഴപ്പം; അടുത്ത ആഴ്ചയിലേ
വലിയ മെത്രാച്ചനാ ചൊല്ലുന്നതെന്നു കേട്ടു;
കൂടെ നമ്മുടെ കൊച്ചച്ചനും കാണും.."
'ഓ മതിയായി; ഈശോയേ നീ ദയാപരൻ.!'
'എൻ്റെ ചുക്കുകാപ്പി മറക്കണ്ടാ.!'
കിടപ്പറയിലെ താപനില കുറഞ്ഞു.!
രണ്ടാംമുണ്ടയാൾ ശിരോമകുടം ആക്കി.
പ്രഭാതവർഷം വരുത്തിവെച്ച വിനയിൽ അന്ധാളിച്ച്,
ചൊറിയും കുത്തി കൂനിക്കൂടി
ഇരിക്കാതെ, അയാൾ പാചകമുറിയിലെത്തി.
അവിടെ വാങ്ങിവെച്ചിരിക്കുന്ന താമരകണ്ണൻ
ചേമ്പിൽനിന്നും ഉയരുന്ന നീരാവിയിൽ, ഇമ
വെട്ടാതെ കുഞ്ഞുചെക്കൻ നോക്കിനിന്നു;
മൂടൽമഞ്ഞിലകപ്പട്ട മൂഷികനേപ്പോലെ.!
"അതേ, എന്തോന്നാ മനുഷ്യാ കണ്ണിമവെട്ടാതെ
നോക്കി നിൽക്കുന്നേ.? പോയിരുന്നാട്ടേ.;
ത്രേസ്സ്യാകൊച്ചു കാന്താരീം ചുമന്നുള്ളീം..
ചതയ്കുന്നതേയുള്ളു.."
'ഓ..ഓാ..പതുക്കെമതി; ഇഞ്ചി കുറയ്കണ്ടാ.'
ഭക്ഷണമുറിയിലേ തൂക്കുമഞ്ചം മാടി വിളിച്ചു.!
തേക്കിൻതടിയിൽ തീർത്ത തീൻമേശയിൽ,
പ്രഭാതഭക്ഷണം നിരന്നു.!
'എൻ്റെ ചുക്കുകാപ്പി..?'
"അയ്യേ..ഞാനതങ്ങു മറന്നിച്ചായാ.."
"ഇച്ചായൻ കുമ്പസ്സാരിക്കാൻ വരുന്നദിവസം,
പൊതിച്ചോറുമായി വരണമെന്ന്, കരക്കാരുടെ
ഇടയിൽ ഒരു കുശുകുശുപ്പുണ്ടേ.!"
"കുമ്പസാരിച്ചാലും..കുമ്പസാരിച്ചാലും ..
ഇച്ചായൻ്റെ കുമ്പസാരം തീരില്ലേ..?"
'അതെന്തൊരു ചോദ്യമാ കുഞ്ഞേലി..?'
'നിനക്കേ അറിയാമോടീ കുഞ്ഞേലിപ്പെണ്ണേ.;
എൻ്റെ കുമ്പസ്സാരം, പള്ളിവക പുരോഹിത
വസതിയിലേക്കു ശനിയാഴ്ച വൈകിട്ടത്തേക്ക്
നിശ്ചയിക്കുവാൻ, കമ്മറ്റിക്കാര് അരമനയിൽ
കൂട്ടത്തോടെ പരാതിപ്പെട്ടേക്കും.'
"അതിനെന്താ കുഴപ്പം..?"
'എടീ മണ്ടിപ്പെണ്ണേ, നിനക്കുംകൂടെ ചേർത്താ
ഞാൻ അച്ചനോട് കഥ പറയുന്നേ..'
കുഞ്ഞേലി ചിരിച്ചു..; നിലയ്കാത്ത ചിരി.!
കുഞ്ഞുചെറുക്കൻ കഴിപ്പു മതിയാക്കി.
ആയൂർവ്വേദവിധിപ്രകാരം തയ്യാറാക്കിയ
ഔഷധജലത്തിൽ, വായ കഴുകി അയാൾ
മുറ്റത്തേക്ക് ഇറങ്ങി.!
സ്നേഹമയിയായ കുഞ്ഞേലിയാമ്മ, വെറ്റില-
ച്ചെല്ലം അയാളുടെ നേരേ നീട്ടി.!
'വേണ്ടാ.; കാന്താരിയുടെ ഉഗ്രൻ ഘ്രാണം
വായിൽ നിൽക്കുന്നു; അതങ്ങനെ നിൽക്കട്ട്.
ഒരു ബീഡി കിട്ടാൻ, എന്താ ഒരു മാർഗ്ഗം.?'
'നമ്മുടെ കൊച്ചുവർക്കി എന്തിയേ..?'
'കാലത്തേതന്നെ പള്ളിയിൽ പോയിക്കാണും.!'
കുശിനിയിൽനിന്നും ത്രേസ്സ്യാകൊച്ചു കൂവി.
"അവനെങ്കിലും നല്ലബുദ്ധി തോന്നിയല്ലോ."
.................( തു ട രും )...................
മുൻഭാഗങ്ങൾ വായിക്കുവാൻ ഇവിടെ നോക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.