അലക്സി നവാൽനിയുടെ മരണം: ഭാര്യ യൂലിയ നവൽനയ യൂറോപ്യൻ വിദേശകാര്യ മന്ത്രിമാരെ കാണും

അലക്സി നവാൽനിയുടെ മരണം: ഭാര്യ യൂലിയ നവൽനയ യൂറോപ്യൻ വിദേശകാര്യ മന്ത്രിമാരെ കാണും

മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ കടുത്ത വിമർശകനും പ്രതിപക്ഷ നേതാവുമായ അലക്സി നവാൽനിയുടെ മരണം രാഷ്ട്രീയ ലോകത്ത്‌ ചർച്ചയാവുകയാണ്. മരണത്തിന്റെ യഥാർത്ഥ കാരണത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി നവാൽനിയുടെ ഭാര്യ യൂലിയ നവൽനയ യൂറോപ്യൻ വിദേശകാര്യ മന്ത്രിമാരെ കാണുമെന്ന് യൂറോപ്യൻ യൂണിയൻ വിദേശ നയ മേധാവി ജോസെപ് ബോറെൽ പറഞ്ഞു

മരണത്തിന്റെ ഉത്തരവാദി റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ തന്നെയാണെന്ന് നവൽനയ പറഞ്ഞു. ഈ ദുഷിച്ച ഭയാനകമായ ഭരണകൂടത്തെ ഒന്നിച്ച് പരാജയപ്പെടുത്താൻ അന്താരാഷ്ട്ര സമൂഹത്തോട് അവർ ആഹ്വാനം ചെയ്തു.

അലക്സി നവാൽനിയുടെ മരണ കാരണം ഇപ്പോഴും അജ്ഞാതമാണ്, പോസ്റ്റ്‌മോർട്ടം പൂർത്തിയായിട്ടില്ല. സഡൻ ഡെത്ത് സിൻഡ്രോം ആണ് മരണകാരണം എന്നാണ് പറഞ്ഞിരിക്കുന്നതെന്ന് നവൽനിയുടെ അഴിമതി വിരുദ്ധ ഫൗണ്ടേഷൻ്റെ ഡയറക്ടറായ ഇവാൻ ഷ്ദനോവ് പറഞ്ഞു.

ഭാര്യ യൂലിയ നവൽനയ സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ച ചിത്രവും ശ്രദ്ധേയമാകുന്നു. "ഞാൻ നിന്നെ സ്നേഹിക്കുന്നു'', എന്ന കുറിപ്പോടെ അലക്സി നവാൽനിക്കൊപ്പമുള്ള ചിത്രമാണ് യൂലിയ പങ്കുവച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം അലക്സി നവാൽനിയുടെ മരണത്തിൽ പുടിനെ ശിക്ഷിക്കണമെന്ന് മ്യൂണിച്ചിൽ നടന്ന പാശ്ചാത്യ സുരക്ഷാ സമ്മേളനത്തിൽ സംസാരിക്കവെ യൂലിയ നവൽനയ പറഞ്ഞിരുന്നു. 'പുടിൻ്റെ സർക്കാർ നിരന്തരം നുണ പറയുകയാണ്. എന്റെ ഭർത്താവ് മരിച്ചതിൽ പുടിൻ ശിക്ഷിക്കപ്പെടാതെ പോകില്ല. നമ്മൾ ഒന്നിച്ച് ഈ തിന്മക്കെതിരെ പോരാടണം. റഷ്യയിലെ ഈ ദുഷിച്ച ഭരണകൂടത്തിനെതിരെ പോരാടണം", അവർ പറഞ്ഞു.

പുടിൻ്റെ സർക്കാരിനെതിരെ ഐക്യപ്പെടണമെന്നും അവർ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിച്ചു. പുടിന്റേയും റഷ്യൻഭരണകൂടത്തിന്റേയും അഴിമതിക്കഥകൾ ബ്ലോഗിലൂടെ ജനങ്ങളുടെ മുന്നിലെത്തിച്ചായിരുന്നു നവാൽനി പൊതുരംഗത്ത് സജീവമായത്. പിന്നീട് രാഷ്ട്രീയത്തിലിറങ്ങിയതോടെ നവാൽനി പുടിന് കൂടുതൽ തലവേദനയായി. ജനപിന്തുണയേറുകയും ചെയ്തു. 2020 ൽ വിഷപ്രയോഗത്തിലൂടെ നവാൽനിയെ കൊലപ്പെടുത്താൻ ശ്രമം നടന്നെങ്കിലും ദൗത്യം വിജയിച്ചില്ല.

വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയായിരുന്നു. തടവിൽ കഴിഞ്ഞിരുന്ന യമാലോ-നെനെറ്റ്സ് ജില്ലയിലെ ജയിലിലെ ഉദ്യോ​ഗസ്ഥരാണ് നവാൽനി മരിച്ചെന്ന വിവരം അറിയിച്ചത്. ആർക്ടിക് പ്രിസൺ കോളനിയിലെ ജയിലിൽ 19 വർഷത്തെ ജയിൽശിക്ഷ അനുഭവിക്കുകയായിരുന്നു അദ്ദേഹം. വെള്ളിയാഴ്ച നടക്കാൻ പോയി വന്നതിന് ശേഷം അദ്ദേഹത്തിന് അസ്വസ്ഥത തോന്നി. ഉടൻ തന്നെ ബോധം നഷ്ടപ്പെട്ടു. എമർജൻസി മെഡിക്കൽ സ്റ്റാഫ് എത്തി അടിയന്തര വൈദ്യസഹായം നൽകിയെങ്കിലും രക്ഷിക്കാനായില്ല എന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്.

കൂടുതൽ വായനക്ക്

റഷ്യന്‍ പ്രസിഡന്റ് പുടിന്റെ കടുത്ത വിമര്‍ശകന്‍ അലക്സി നവല്‍നി അന്തരിച്ചു; മരണം ജയിലില്‍

പുടിന്‍ ഭയന്ന ഒരേയൊരു നേതാവ്; അലക്സി നവല്‍നിയുടെ മരണത്തില്‍ നടുങ്ങി ലോക രാജ്യങ്ങള്‍: കൊലപാതകമെന്ന് ആരോപണം

അലക്സി നവൽനിയുടെ മരണം: യൂറോപ്പിലും യു.എസിലും വൻപ്രതിഷേധം; മരണം സ്ഥി​രീ​ക​രി​ച്ച് അനുയായികൾ




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.