തലച്ചോറിൽ ന്യൂറാലിങ്ക് ചിപ്പ് പിടിപ്പിച്ചയാൾ ചിന്തകൊണ്ട് കമ്പ്യൂട്ടർ മൗസ് നിയന്ത്രിച്ചു: ഇലോൺ മസ്ക്

തലച്ചോറിൽ ന്യൂറാലിങ്ക് ചിപ്പ് പിടിപ്പിച്ചയാൾ ചിന്തകൊണ്ട് കമ്പ്യൂട്ടർ മൗസ് നിയന്ത്രിച്ചു: ഇലോൺ മസ്ക്

ന്യൂയോർക്ക്: തലച്ചോറിൽ ചിപ്പ് ഘടിപ്പിച്ചാൽ മൗസില്ലാതെ കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന പുതിയ സാങ്കേതിക വിദ്യയുമായി ഇലോൺ മസ്ക്. കമ്പ്യൂട്ടറുകളെ മനുഷ്യ മസ്തിഷ്കവുമായി ബന്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന ന്യൂറലിങ്ക് കമ്പനിയുടെ പരീക്ഷണത്തിലാണ് ശ്രദ്ധേയ മുന്നേറ്റം. മൗസോ ടച്ച്പാഡോ ഉപയോ​ഗിച്ച് കഴ്സ് നീക്കുന്നതിന് പകരമാണ് തലച്ചോറുപയോ​ഗിച്ചുള്ള പ്രവർത്തനം.

‘ടെലിപ്പതി’ നടപ്പിലാക്കുന്നതിന്റെ ആദ്യഘട്ടമാണിതെന്നും ഇലോൺ മസ്ക് പറഞ്ഞു. കഴിഞ്ഞ ആറ് വർഷത്തോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ടെലിപ്പതിയുടെ ആദ്യഘട്ടം പൂർത്തീകരിക്കാൻ കമ്പനിക്ക് സാധിച്ചത്.

കഴിഞ്ഞ ജനുവരിയിലാണ് തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയിൽ റോബോട്ടിക് ശസ്ത്രക്രിയ വഴി തലയിൽ ചിപ് ഘടിപ്പിച്ചത്. പാർക്കിൻസൺ രോഗം പിടിപ്പെട്ട് ശരീരം തളർന്ന വ്യക്തിയിലായിരുന്നു പരീക്ഷണം നടത്തിയത്. നേർത്ത 64 ഇംപ്ലാന്റേഷനുകൾ ചേർത്ത ചിപ്പാണ് ഇയാളുടെ തലച്ചോറിൽ ഘടിപ്പിച്ചത്. തലച്ചോറിൽ നിന്നുള്ള സിഗ്നലുകൾ ചിപ് വഴി കമ്പ്യൂട്ടറിലേക്ക് എത്തുന്ന സംവിധാനമാണിത്.

ഇത്തരത്തിൽ ചലന ശേഷി നഷ്ടപ്പെട്ടവരുടെയും ശാരീരിക അവശതകൾ അനുഭവപ്പെടുന്നരുടേയും ആവശ്യങ്ങൾ വേഗത്തിൽ മനസിലാക്കാൻ ഈ പദ്ധതി സഹായിക്കുമെന്നാണ് ന്യൂറാലിങ്ക് പറയുന്നത്. ആളുകളുടെ തലച്ചോറിൽ നിന്നുള്ള സിഗ്നലുകൾ കമ്പ്യൂട്ടർ സർക്യൂട്ടിലെത്തി പിന്നീടാണ് ഇത് ഡി കോഡ് ചെയ്യുന്നത്. ചിപ്പിനുള്ളിൽ സെൻസറുകളും വയർലെസ് രീതിയിൽ ചാർജ് ചെയ്യാവുന്ന ബാറ്ററികളുമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.