ദുബായ്: യുഎഇയിലെ സ്വകാര്യ സ്കൂളുകളിലെ അധ്യാപകർക്കും ജീവനക്കാർക്കും ഓരോ 14 ദിവസം കൂടുമ്പോഴും കോവിഡ് പിസിആർ ടെസ്റ്റ് നിർബന്ധമാക്കി വിദ്യാഭ്യാസ മന്ത്രാലയം. വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ച് കഴിഞ്ഞവരൊഴികെയുളളവർക്കാണ് നിർദ്ദേശം ബാധകമാവുക. ഷാർജയിലെ സ്വകാര്യ സ്കൂളുകള്‍ക്ക് നേരത്തെ തന്നെ ഷാർജ പ്രൈവറ്റ് എഡ്യുക്കേഷന്‍ അതോറിറ്റി നിർദ്ദേശം നല്‍കിയിരുന്നു. ജീവനക്കാർ തന്നെയാണ് ടെസ്റ്റിന്റെ ചെലവ് വഹിക്കേണ്ടത്.
അതേസമയം ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ കാരണം വാക്സിനെടുക്കാന്‍ സാധിക്കാത്തവരുടെ പിസിആർ ടെസ്റ്റിന്റെ ചെലവ് മന്ത്രാലയം വഹിക്കും. നേരത്തെ ഫെഡറല്‍ അതോറിറ്റി ഫോർ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സ്സ് മന്ത്രാലയ ജീവനക്കാർക്കും ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാർക്കും ഓരോ ഏഴ് ദിവസത്തിലും പിസിആർ ടെസ്റ്റ് എടുക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെ അജ്മാനും ഉമ്മുല്‍ ഖുവൈനും സമാന നിർദ്ദേശം നല്‍കിയിരുന്നു. നിർദ്ദേശം ലംഘിച്ചാല്‍ ആദ്യ രണ്ട് തവണ മുന്നറിയിപ്പ് നല്കുകയും മൂന്നാം തവണ ഒരു ദിവസത്തെ ശമ്പളം കുറയ്ക്കുന്നതടക്കമുളള നടപടികളുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്. വീണ്ടും ആവർത്തിച്ചാല്‍, തവണയ്ക്ക് അനുസരിച്ച് മൂന്ന് ദിവസത്തേയും അഞ്ച് ദിവസത്തേയും ശമ്പളം കുറയ്ക്കുമെന്നാണ് വ്യക്തമാക്കിയിട്ടുളളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.