പ്രണയനീർതോട്ടിലെ മാൻപേടകൾ (ഭാഗം-4)

പ്രണയനീർതോട്ടിലെ മാൻപേടകൾ (ഭാഗം-4)

വൈദ്യർ കുഞ്ഞനെ കാണാനെത്തി..!
'എടോ വൈദ്യരേ.., താനും ഞാനുമൊക്കെ,
ചെറുപ്പത്തിലേ കല്യാണം കഴിച്ചു.
പിള്ളാർക്ക് ആ ഒരു ചിന്തയേയില്ല.
അമ്പിനും വില്ലിനും അടുക്കാതെ,
നടക്കുകല്ലേ അവൻമാർ..!'
'സ്വത്തിനൊക്കെ ഒരു അവകാശി വേണ്ടേ..?'
'താൻ അമ്പലത്തൽ തൊഴാൻ പോയത്...
ഏതായാലും എന്നും നല്ലതിനാ..!'
'കാലത്തേ പടുമഴമൂലം, പള്ളീൽ പോയില്ല..'
'നമ്മളെല്ലാവരും , ഒരു കുഞ്ഞിക്കാലിനു-
വേണ്ടി, നൊയമ്പുനോക്കിയതും, നേർച്ച-
കാഴ്ചകൾ നടത്തിയതും മറ്റും..രാവിലേമുതൽ
ഒറ്റക്കിരുന്ന് ഓർക്കുകയായിരുന്നു..!'
'മരുന്ന് കൊടുക്കുന്നതൊന്നു മാറിപ്പോയാൽ,
ഹോ..ഓർക്കാൻകൂടി വയ്യാടോ..ഭഗവാൻ
പൊറുക്കില്ലെടോ..ജീവനൻ്റെ ശൂശ്രൂഷയല്ലേ..,
പൂജകളുംമറ്റും കൃത്യമായി ചെയ്യണമെടോ..!'
'വൈദ്യരേ, നമ്മുടെയൊക്കെ ചെറുപ്പകാലം...,
അവന്മാരെ കൂടെ വിളിച്ചിരുത്തി ചർച്ചചെയ്യു-
ന്നതിനേപ്പറ്റി ആലോചിച്ചാലോ..?'
ഓർമ്മയുടെ പറുദീസ്സയിലൂടെ, ഇരുവീട്ടുകാരും
എന്നും കയറി ഇറങ്ങും.!
മാരാമൺ കൺവൻഷൻ വരവായി!
വൈദ്യരദ്ദേഹം മലചവിട്ടാൻ മാലയിട്ടു.!
മാനത്തേ മിന്നാരമായി.., ഒരു കെടാത്ത
നാളംപോലെ, അമ്മയാകാനുള്ള മോഹം
കുഞ്ഞേലിയിലും, സരോജനിയമ്മയിലും
ജ്വലിച്ചു നിൽക്കുന്നകാലം! പാവം കുഞ്ഞേലി!
അതിയാനെ ചാരേ കിട്ടുമ്പോഴൊക്കെ,
കുഞ്ഞേലി മാപ്പിളേച്ചന്റെ കർണ്ണങ്ങളിൽ
കിന്നാരം പറയാൻ ഓടിയെത്തും..!
"ദേ., പിന്നേ ഒരുകാര്യം പറയട്ടേ.; നമ്മുടെ
വീടിന് കണ്ണുകിട്ടാതിരിക്കാൻ, ഒരു കോലം..;
ഒരു നല്ല കോലം കെട്ടിവെയ്ക്കണം."
അമിട്ടു പൊട്ടിക്കുംപോലെ, 'താംബ്ബൂല-
ചർവ്വണ രസായനം' നീട്ടി തട്ടി.; പിന്നെ
അവിടെ പൊട്ടിച്ചിരിയുടെ കോലാഹലം.!
'നടമുറ്റത്താണോ-ഡീ ചൂലേ..കുറ്റിച്ചൂലേ,
കോലം കുറ്റിയേൽ അടിച്ചു നിർത്തുന്നത്..?'
'ഓരോ ദിവസ്സോം, നൂറുകൂട്ടം കാര്യങ്ങൾ,
ഈ വീട്ടിൽ നടത്തണം; കോലം കെട്ടി-
നിൽക്കാനോ.? നീ വേണേൽ നിന്നോ.!'
കുഞ്ഞുചെക്കന്റെ' കഥോപകഥനമല്ലേ.;
കുഞ്ഞേലി ശുണ്ഠിയോടെ ഉൾവലിയും.!
രണ്ടാംനിലയോളം, അല്പം സ്വസ്ഥമായി
കയറുവാൻ, ഇരിപ്പുമുറിയിൽ, ചരിച്ചു
പണിയിച്ച കൈവരി ഇട്ടിട്ടുള്ളതായ ഗോവേണി.!
കാലം കുറെ ഏറെ കടന്നുപോയി.!
കഞ്ഞുചെറുക്കന്റെ കാതിൽ,
പതിഞ്ഞ സ്വരത്തിൽ, കുഞ്ഞേലി ഉരുവിട്ടു..
'കുഞ്ചായാ.., ഈ ജന്മം നമ്മൾക്ക് ഒരു
കുഞ്ഞ്.. ജനിക്കുമോ ..?'
കുഞ്ഞുചെറുക്കൻ മൗനം ദീക്ഷിച്ചു..!
അവരെ ആശ്വസിപ്പിക്കുവാൻ ആകാതെ,
ആ ശരശയ്യയിൽ അയാൾ നെടുവീർപ്പിട്ടു.!
തേങ്ങൽകേട്ട് കുഞ്ഞേലി ഉണർന്നു..!
മുട്ടിന്മേൽ, അവർ സ്വർഗ്ഗത്തോടു
ദിനവും മുട്ടിപ്പായി യാചിച്ചു!
അങ്ങനെ പരിണാമത്തിന്റെ ദിനങ്ങളും,
ആഴ്ചകളും, മാസങ്ങളും..വർഷങ്ങളും
യഥാവിധി കടന്നുപോയി.!
ദാനധർമ്മിയും,ദയാലുവുമായഅദ്ദേഹം,
നാട്ടുകാരുടെ 'കൊച്ചാപ്പിളച്ചേട്ടൻ'.!
അങ്ങാടിമുറ്റത്തേ വൈദ്യരുടെ
പച്ചമരുന്നിന്റെ ശുശ്രൂഷകൾ, തുടരുന്നു.!
നേർച്ചകാഴ്ചകൾക്കും വിഘ്നം വന്നില്ല.!
…………………….( തു ട രും )..............................

മുൻഭാഗങ്ങൾ വായിക്കുവാൻ ഇവിടെ നോക്കുക.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26