തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ വീണ്ടും സര്‍വീസ് നിര്‍ത്തുന്നു. നികുതി അടയ്ക്കാനുള്ള സമയം നീട്ടിയില്ലെങ്കില്‍ സര്‍വീസ് നിര്‍ത്തുമെന്ന് ബസുടമകള്‍ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനെ അറിയിച്ചു. ഇന്ധലവില കുത്തനെ ഉയരുന്നതും പ്രതിസന്ധി കൂട്ടുന്നുവെന്നാണ് ബസ് ഉടമകളുടെ വാദം. മൂന്ന് മാസത്തിനിടെ ഡീസലിന്‍റെ വില 14 രൂപ വര്‍ധിച്ചു.
നികുതി അടയ്ക്കാനുള്ള തീയതി ഈ മാസം 30 ന് അവസാനിക്കുകയാണ്. സമയം നീട്ടി നല്‍കിയില്ലെങ്കില്‍ സര്‍വീസ് തുടരാന്‍ ആകില്ലെന്ന് ബസുടമകള്‍ ഗതാഗതമന്ത്രിയെ അറിയിച്ചു. നികുതിയുടെ കാര്യത്തില്‍ തനിച്ച് തീരുമാനമെടുക്കാനാകില്ലെന്ന് ഗ താഗതമന്ത്രി മറുപടി നല്‍കി. ബസ് ചാര്‍ജ് കൂട്ടുന്ന കാര്യവും നിലവില്‍ ആലോചനയില്‍ ഇല്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.