ഇന്ന് എല്ലാവര്‍ക്കും തിരക്കാണ്. ഈ ഓട്ടപ്പാച്ചിലുകള്‍ക്കിടയിലുള്ള ജീവിതത്തില്‍ മൂഡ് സ്വിങ്‌സ് ഇല്ലാത്തവര്‍ വിരളമാണ്. മൂഡ് സ്വിങ്‌സ് ഉള്ളവരില്‍ സന്തോഷവും ആവേശവും ഉണ്ടാകുന്ന അതേ വേഗതയില്‍ തന്നെ സങ്കടമോ ദേഷ്യമോ ഉണ്ടാകും. സ്ത്രീകളില്‍ മൂഡ് സ്വിങ്‌സ് ഉണ്ടാകുന്നതിന് പിന്നില്‍ പല കാരണങ്ങളുണ്ട്. ആര്‍ത്തവ സമയത്തും ഗര്‍ഭകാലത്തും മൂഡ് സ്വിങ്‌സ് ഉണ്ടാകുന്നത് സ്വാഭാവികമാണ്.
സ്ത്രീകളില്‍ മൂഡ് സ്വിങ്‌സ്; കാരണങ്ങള്‍ അറിയാം
ഹോര്‍മോണുകളിലെ മാറ്റം
ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മാനസികാവസ്ഥയ്ക്ക് കാരണമാകും. ഇത് സാധാരണയായി പ്രായപൂര്‍ത്തിയാകുമ്പോള്‍, ആര്‍ത്തവം, ഗര്‍ഭം, അല്ലെങ്കില്‍ ആര്‍ത്തവ വിരാമം തുടങ്ങിയ സമയങ്ങളില്‍ ഉണ്ടാകുന്നു. ഒരു സ്ത്രീയുടെ ശരീരം വലിയ ഏറ്റക്കുറച്ചിലുകളോടെ ഹോര്‍മോണ്‍ അളവില്‍ മാറ്റങ്ങളിലൂടെ കടന്നുപോകുന്ന സമയമാണിത്. ഇത് മാനസികാവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകും.
ആര്‍ത്തവ ചക്രം, ഗര്‍ഭം, പ്രസവാനന്തരം, ആര്‍ത്തവ വിരാമം എന്നിങ്ങനെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലമാണ് മൂഡ് സ്വിങ്‌സ് കൂടുതലായി കാണപ്പെടുന്നത്.
മാനസികാരോഗ്യ അവസ്ഥ
ബൈപോളാര്‍ ഡിസോര്‍ഡര്‍, വിഷാദം, ഉത്കണ്ഠ എന്നിവ ഒരു വ്യക്തിയുടെ മാനസികാവസ്ഥയിലെ മാറ്റങ്ങളുടെ സാധാരണ കാരണങ്ങളാണ്. ബൈപോളാര്‍ ഡിസോര്‍ഡര്‍ ഒരാളില്‍ ഒരു സമയം തന്നെ വളരെ സന്തോഷവും ഊര്‍ജ്ജവും നല്‍കാന്‍ കഴിയും. മറ്റൊന്ന് പെട്ടെന്ന് സങ്കടത്തിനും ദേഷ്യത്തിന് കാരണമാകും എന്നതാണ്.
ജീവിതശൈലി
ജോലി സമ്മര്‍ദം, മോശം ഉറക്കം, വ്യായാമമില്ലായ്മ, അനാരോഗ്യകരമായ ഭക്ഷണക്രമം എന്നിവയെല്ലാം മാനസികാവസ്ഥയിലെ മാറ്റത്തിന് കാരണമാകുന്ന ഘടകങ്ങളാണ്.
ആരോഗ്യ പ്രശ്‌നങ്ങള്‍
തൈറോയ്ഡ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട ചില ആരോഗ്യ പ്രശ്‌നങ്ങള്‍ മൂഡ് സ്വിങ്‌സിന് കാരണമാകും. തൈറോയ്ഡ് ഗ്രന്ഥി ഊര്‍ജത്തെയും മാനസികാവസ്ഥയെയും ബാധിക്കുന്നു. പ്രമേഹം അല്ലെങ്കില്‍ ഹൃദ്രോഗം പോലുള്ള മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും മാനസികാവസ്ഥയില്‍ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.