അയ്യായിരം കോടി നല്‍കാമെന്ന് കേന്ദ്രം, പതിനായിരം കോടി വേണമെന്ന് കേരളം; കടമെടുപ്പ് പരിധിയില്‍ സമവായമായില്ല

അയ്യായിരം കോടി നല്‍കാമെന്ന് കേന്ദ്രം, പതിനായിരം കോടി വേണമെന്ന് കേരളം; കടമെടുപ്പ് പരിധിയില്‍ സമവായമായില്ല

ന്യൂഡല്‍ഹി: സംസ്ഥാനത്തിന് 5000 കോടി രൂപ നല്‍കാമെന്ന കേന്ദ്ര നിര്‍ദേശം തള്ളി കേരളം. അയ്യായിരം പോര പതിനായിരം കിട്ടിയേ പറ്റൂ എന്നായിരുന്നു കേരളത്തിന്റെ നിലപാട്. കേരളത്തിന് അധിക വായ്പ എടുക്കുന്നത് സംബന്ധിച്ച നിലപാട് സുപ്രീം കോടതിയില്‍ വ്യക്തമാക്കിയപ്പോഴാണ് 5000 കോടി നല്‍കാമെന്നും അത് അടുത്ത വര്‍ഷത്തെ പരിധിയില്‍ കുറവ് ചെയ്യുമെന്നും കേന്ദ്രം അറിയിച്ചത്.

ഹര്‍ജിയില്‍ അടുത്ത ഇരുപത്തൊന്നിന് വിദശമായ വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. ഇപ്പോഴത്തെ പ്രശ്‌ന പരിഹാരത്തിന് അന്ന് തന്നെ ഒരു ഇടക്കാല ഉത്തരവ് ഉണ്ടാകുമെന്നാണ് കരുതുന്നത്.

കേന്ദ്ര നിര്‍ദേശം തള്ളിയ കേരളം പതിനായിരം കോടി ഉടന്‍ കിട്ടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കേന്ദ്രത്തിന്റെ നിലപാട് സംസ്ഥാനത്തിന്റെ അവകാശം ഹനിക്കുന്നതാണെന്നും കേരളം ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഇക്കാര്യത്തില്‍ വിശദമായ വാദം കേള്‍ക്കണമെന്നും കേരളം ആവശ്യപ്പെടുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.