കാരിത്താസ് ഇന്ത്യക്ക് ആരോഗ്യ സേവനങ്ങൾക്കുള്ള 'ഹെൽത്ത് ഗിരി അവാർഡ് 2020'

കാരിത്താസ് ഇന്ത്യക്ക്  ആരോഗ്യ സേവനങ്ങൾക്കുള്ള 'ഹെൽത്ത് ഗിരി അവാർഡ് 2020'

ന്യൂഡൽഹി: ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്മാരുടെ ചാരിറ്റി സംഘടനായ കാരിത്താസ് ഇന്ത്യക്കു , കോവിഡ് -19 കാലയളവിലെ ആരോഗ്യ സേവനങ്ങൾക്കായി 'മികച്ച എൻ‌ജി‌ഒ 2020 അവാർഡ് ' നൽകി ആദരിച്ചു. ഒക്ടോബർ 2 നു നടന്ന വിർച്വൽ ചടങ്ങിൽ വച്ച് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മന്ത്രി ഹർഷ് വർധൻ കാരിത്താസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാദർ പോൾ മൂഞ്ഞേലിക്ക് അവാർഡ് സമ്മാനിച്ചു.

മഹാത്മാഗാന്ധിയുടെ ജന്മവാർഷിക ദിനത്തിൽ ഇന്ത്യാ ടുഡേ മീഡിയ ഗ്രൂപ്പ് ആണ് 'ഹെൽത്ത് ഗിരി 2020 ' അവാർഡ് ദാന ചടങ്ങു സംഘടിപ്പിച്ചത്.ഇന്ത്യയിൽ കോവിഡ് മഹാമാരിക്കെതിരെ പോരാടുന്ന വ്യക്തികൾ , ​​സംഘടനകൾ എന്നിവർ ​​നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് അവാർഡിനായി തെരഞ്ഞെടുക്കുന്നത്. 

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ജനങ്ങളുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കാനുള്ള കാരിത്താസ് ഇന്ത്യയുടെ എളിയ ശ്രമങ്ങൾക്കുള്ള അംഗീകാരമാണ് അവാർഡ് എന്ന് ഫാദർ പോൾ മൂഞ്ഞേലി പറഞ്ഞു . “ഞങ്ങളുടെ എല്ലാ കോവിഡ് യോദ്ധാക്കൾക്കും ആരോഗ്യ പ്രവർത്തകർക്കും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സന്നദ്ധപ്രവർത്തകർക്കും കമ്മ്യൂണിറ്റി, സ്ഥാപന തലങ്ങളിൽ പ്രവർത്തിക്കുന്നവർക്കും ഈ അവാർഡ് സമർപ്പിക്കുന്നു. പുതിയ വെല്ലുവിളികൾക്കിടയിലും സ്നേഹത്തിന്റെയും കരുതലിന്റെയും ദൗത്യവുമായി മുന്നോട്ട് പോകാൻ ഇത് കൂടുതൽ ധൈര്യവും ഉയർന്ന പ്രചോദനവും നൽകുന്നു. ഈ ബഹുമതിയിൽ ഞങ്ങൾ തീർച്ചയായും വിനീതരാണ് ” . കാരിത്താസ് മേധാവി അവാർഡ് ലഭിച്ച ശേഷം പറഞ്ഞു.

കോവിഡ് പകർച്ചവ്യാധി ജനങ്ങളുടെ ഇടയിൽ വളരെയധികം ഭയവും നിരാശയും സൃഷ്ടിച്ചിട്ടുണ്ടെന്നും അത് പ്രവാസ സമൂഹത്തിന്റെ കൂട്ടപ്പലായനത്തോടെ വർദ്ധിച്ചു എന്നും കത്തോലിക്കാ പുരോഹിതൻ ചൂണ്ടിക്കാട്ടി.എന്നാൽ, മാനുഷിക കൂട്ടായ്‌മയെന്ന നിലയിൽ സഭയുടെ സ്ഥാപനപരമായ കരുത്ത്, ഒരുമിച്ച് നേതൃത്വം നൽകാനും സഭാ നേതൃത്വത്തിന്റെ അതിശയകരമായ പിന്തുണയോടുകൂടെ അവസാനം വരെ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാനും ഞങ്ങളെ സഹായിച്ചു ” ഫാദർ മൂഞ്ഞേലി വിശദീകരിച്ചു.

കാരിത്താസ് ഇന്ത്യ അതിന്റെ വിവിധ സഭാ സ്ഥാപനങ്ങളിലൂടെ , ഭക്ഷണം , ശുചിത്വ പ്രതിരോധം ,മാനസിക സഹായം ,ബോധവൽക്കരണം എന്നീ നാലു പ്രവർത്തന മേഖലകളിലൂടെയാണ് കോവിഡ് പകർച്ചവ്യാധിയുടെ വ്യാപനം നിയന്ത്രിക്കുവാൻ പരിശ്രമിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ വീഡിയോ കോൺഫ്രൻസ് വിപുലമായ പ്രവർത്തനം ഏറ്റെടുക്കാൻ ഉള്ള ഊർജ്ജം വർദ്ധിപ്പിച്ചു.കാരിത്താസ് ഇന്റർനാഷണലിനോട് ചേർന്ന് “അറിഞ്ഞിരിക്കുക, പരിശീലനം നേടുക, ജാഗ്രത പാലിക്കുക, മറ്റുള്ളവരുമായി ബന്ധപ്പെട്ടിരിക്കുക, അനുകമ്പയുള്ളവരായിരിക്കുക” എന്ന നിലപാടാണ് കാരിത്താസ് ഇന്ത്യയും സ്വീകരിച്ചത്.  

കാരിത്താസ് ഇന്ത്യ , ഭാരതത്തിലെ വിവിധ തരക്കാരായ ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കുന്നു.

യാത്രയിലുള്ള പ്രവാസികൾ, ക്യാമ്പുകളിലെയും ക്വാറന്റൈൻ കേന്ദ്രങ്ങളിലെയും ആളുകൾ , ഭിന്ന ശേഷിക്കാർ, ഹോസ്റ്റലിൽക്കഴിയുന്നവർ, ഗോത്ര അഭയാർഥികൾ, ലൈംഗികത്തൊഴിലാളികൾ, അവരുടെ കുട്ടികൾ, ദിവസ വേതനക്കാർ, ഭൂരഹിത കുടുംബങ്ങൾ, വിധവകൾ ,അനാഥകൾ, ഗർഭിണികൾ, ഭവനരഹിതർ, റേഷൻ കാർഡുകളില്ലാത്ത വ്യക്തികൾ, വിദൂര പ്രദേശങ്ങളിൽ താമസിക്കുന്നവർ,എയ്ഡ്സ് ബാധിതർ , കാൻസർ രോഗികൾ, വൃദ്ധർ, മൂന്നാം ലിംഗക്കാർ , ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർ, ട്രക്ക് ഡ്രൈവർമാർ - അങ്ങനെ പട്ടിക നീളമുള്ളതും വിവേചനരഹിതവുമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.