തിരുവനന്തപുരം: ക്വാറന്റൈനിലിരുന്ന യുവതിക്ക് പീഡനം. സംഭവത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു. കുളത്തുപ്പുഴ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രദീപിനെയാണ് സസ്പെന്‍ഡ് ചെയ്തത്.
മലപ്പുറത്ത് ജോലിക്ക് പോയിരുന്ന യുവതി നാട്ടില്‍ തിരിച്ചെത്തി ക്വാറന്റൈനില്‍ കഴിഞ്ഞിരുന്നു. നിരീക്ഷണ കാലാവധിക്ക് ശേഷം കോവിഡ് പരിശോധന നടത്തുകയും ഫലം നെഗറ്റീവാകുകയും ചെയ്തു. സെപ്റ്റംബര്‍ മൂന്നിന് സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി പാങ്ങോടുളള ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ വീട്ടില്‍ എത്തിയപ്പോഴാണ് പീഡനം ഉണ്ടായത്. കെട്ടിയിട്ടാണ് പീഡനം നടത്തിയത്. പ്രദീപിനെ പോലീസ് അറസ്റ്റ് ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.