ഇന്ന് കൊഴുക്കട്ട ശനി; കനം കുറഞ്ഞ സോഫ്റ്റ് കൊഴുക്കട്ട ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ഇന്ന് കൊഴുക്കട്ട ശനി; കനം കുറഞ്ഞ സോഫ്റ്റ് കൊഴുക്കട്ട ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ക്രൈസ്തവർ ഓശാന ഞായറാഴ്ച്ച പ്രാതലിനുണ്ടാക്കുന്ന പ്രധാന വിഭവമാണ് 'കൊഴുക്കട്ട'. സാധാരണയായി ശനിയാഴ്ച്ച (ഓശാന ഞായറിന്‍റെ തലേ ദിവസം) വൈകുനേരമാണ് കൊഴുക്കട്ട ഉണ്ടാക്കി വയ്ക്കുന്നത്. ക്രിസ്ത്യൻ കുടുംബങ്ങളിൽ കൊഴുക്കട്ട പലഹാരം ഉണ്ടാക്കുന്നത് ഒരു പരമ്പരാഗത ആചാരമാണ്.

ചേരുവകൾ:

ശർക്കര - 250 ഗ്രാം
വെള്ളം - ¼ കപ്പ്
തേങ്ങ ചിരകിയത് - 1½ കപ്പ്
ഏലയ്ക്കാപ്പൊടി - ½ ടീസ്പൂൺ
ചുക്കുപൊടി - ¼ ടീസ്പൂൺ
നെയ്യ് - 1 ടീസ്പൂൺ
വറുത്ത അരിപ്പൊടി
(തരിയില്ലാത്തത്) - 2 കപ്പ്
തിളച്ച വെള്ളം - 2½ കപ്പ്
ഉപ്പ് - ½ ടീസ്പൂൺ
വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

ശർക്കര വെള്ളം ചേർത്ത് ഉരുക്കി അരിച്ച പാനി, ഒരു പാനിലേക്കൊഴിച്ച് അടുപ്പിൽ വച്ച് ഒന്നുകൂടി പാവാക്കി, അതിലേക്ക് തേങ്ങചിരകിയത്‌ ചേർത്ത് വലിയിച്ച ശേഷം ഏലയ്ക്കാപ്പൊടിയും ചുക്കുപൊടിയും നെയ്യും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് മാറ്റി വയ്ക്കുക.
വറുത്ത അരിപ്പൊടി ഒന്നുകൂടി ചൂടാക്കിയെടുത്ത് അതിലേക്ക് ഉപ്പുചേർത്തു തിളച്ചവെള്ളമൊഴിച്ച്, അൽപം വെളിച്ചെണ്ണ കൂടി ചേർത്ത് നന്നായി കുഴച്ചെടുക്കണം.
കുഴച്ചുവച്ച മാവിൽ നിന്നും കുറേശ്ശെയെടുത്ത്‌ ചെറിയ ഉരുളകളാക്കി തള്ളവിരൽ വെളിച്ചെണ്ണയിൽ മുക്കി ഉരുട്ടി വച്ച മാവിന്റെ നടുക്ക് കുഴിച്ച് കനംകുറച്ച് കുഴി പാത്രത്തിന്റെ ആകൃതിയിലാക്കി നേരത്തെ തയാറാക്കിയ തേങ്ങാകൂട്ട് അതിനുള്ളിൽ നിറച്ച് തുറന്നിരിക്കുന്ന ഭാഗം അടച്ച് 10-12 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.