സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായ നികുതി വകുപ്പ്; പൂട്ടുവീണത് 5.10 കോടി രൂപയ്ക്ക്

സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായ നികുതി വകുപ്പ്; പൂട്ടുവീണത് 5.10 കോടി രൂപയ്ക്ക്

ജില്ലാ സെക്രട്ടറി പിന്‍വലിച്ച ഒരു കോടി രൂപ ചെലവാക്കരുതെന്നും നിര്‍ദേശം

തിരുവനന്തപുരം: സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ട് മരവിപ്പിച്ച് ആദായ നികുതി വകുപ്പ്. വെള്ളിയാഴ്ച ആദായ നികുതി വകുപ്പ് ബാങ്കിൽ പരിശോധന നടത്തിയതിന് പിന്നാലെയാണ് നടപടി.

സിപിഎം നൽകിയ ആദായനികുതി റിട്ടേൺ ഈ അക്കൗണ്ടിൽ കാണിച്ചിരുന്നില്ല. അക്കൗണ്ടിൽ ഉള്ളത് അഞ്ച് കോടി പത്ത് ലക്ഷം രൂപയാണെന്ന് പാർട്ടി അറിയിച്ചു. ഏപ്രിൽ രണ്ടിന് സിപിഎം ജില്ലാ സെക്രട്ടറി പിൻവലിച്ച ഒരു കോടി രൂപ ചെലവാക്കരുതെന്ന് ആദായ നികുതി വകുപ്പ് നിർദേശിച്ചു.

അടുത്തിടെ 15 കോടി അടക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചിരുന്നു. 2016-17 വര്‍ഷത്തിലെ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചപ്പോള്‍ ഒരു ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങള്‍ നല്‍കാത്തതിനാണ് പിഴ ചുമത്തിയത്. 11 കോടി രൂപ പിഴ അടക്കണമെന്ന് കാട്ടി സിപിഐക്കും ഇതേ ദിവസം നോട്ടീസ് ലഭിച്ചിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.