മുംബൈ: പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് നേരെ ഉണ്ടാകുന്ന ലൈംഗിക അതിക്രമ കേസില്‍ വീണ്ടും വിവാദ ഉത്തരവുമായി മുംബൈ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ച്. അഞ്ചു വയസുകാരിയുടെ കയ്യില്‍ പിടിച്ചുകൊണ്ട് അമ്പതുകാരന്‍ തന്റെ പാന്റ്‌സിന്റെ സിപ്പ് ഊരിയ സംഭവത്തില്‍ പോക്‌സോ ചുമത്താന്‍ വകുപ്പില്ല എന്നാണ് ജസ്റ്റിസ് പുഷ്പ ഗനേഡിവാലയുടെ നിരീക്ഷണം.അതേസമയം, ഈ കേസില്‍ കുറ്റാരോപിതനെതിരെ ഐപിസി 354-എ(1)(ഐ) പ്രകാരം ലൈംഗിക അതിക്രമത്തിനുള്ള കേസെടുക്കാം എന്നും ഉത്തരവിലുണ്ട്.
അഞ്ചു വയസുള്ള ഒരു പെണ്‍കുട്ടിക്കെതിരെ നടന്ന ലൈംഗിക അതിക്രമത്തിന്റെ പേരില്‍ കീഴ്ക്കോടതി നല്‍കിയ ശിക്ഷയ്‌ക്കെതിരെ പ്രതിയായ ലിബ്നസ് കുജൂര്‍ എന്ന അമ്പത് വയസുകാരന്‍ സമര്‍പ്പിച്ച ക്രിമിനല്‍ അപ്പീലില്‍ ആണ് മുംബൈ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ചിലെ ജഡ്ജിയായ ജസ്റ്റിസ് പുഷ്പ ഗനേഡിവാലയുടെ ഈ വിധി വന്നിട്ടുളളതെന്ന് 'ലൈവ് ലോ' റിപ്പോര്‍ട്ട് ചെയ്യുന്നു.
ചര്‍മത്തില്‍ തൊടാതെ ഒരു കുട്ടിയുടെ ദേഹത്ത് മോശം രീതിയില്‍ സ്പര്‍ശിച്ചാല്‍ അത് ലൈംഗിക പീഡനമാകില്ലെന്ന് വ്യക്തമാക്കി രണ്ട് കഴിഞ്ഞ ദിവസം ജസ്റ്റിസ് ഗനേഡിവാല പുറപ്പെടുവിച്ച ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തിരുന്നു. ഈ കേസില്‍ കുറ്റകൃത്യത്തിന് ഇരയായത് പന്ത്രണ്ടു വയസില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടിയായതിനാല്‍ സെഷന്‍സ് കോടതി പ്രതിയെ പോക്‌സോ നിയമത്തിന്റെ പത്താം വകുപ്പ് പ്രകാരം കൊടിയ ലൈംഗിക അതിക്രമം എന്ന കുറ്റം ചുമത്തി അഞ്ചു വര്‍ഷത്തെ കഠിന തടവിനും 25,000 പിഴയ്ക്കും ശിക്ഷിച്ചിരുന്നു. ഇതിനെതിരെയാണ് പ്രതി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.