ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലില്‍ മൂന്ന് മലയാളികള്‍; മോചന ശ്രമം തുടരുന്നു

ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലില്‍ മൂന്ന് മലയാളികള്‍; മോചന ശ്രമം തുടരുന്നു

കോഴിക്കോട്: ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലില്‍ മൂന്ന് മലയാളികളുണ്ടന്ന് സ്ഥിരീകരിച്ചു. കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി ശ്യാം നാഥ്, മാനന്തവാടി കാട്ടിക്കുളം സ്വദേശി ധനുഷ്, പാലക്കാട് കേരളശേരി സ്വദേശി സുമേഷ് എന്നിവരാണ് എന്നിവരാണ് കപ്പലിലുള്ളത്.

കപ്പലിലെ സെക്കന്‍ഡ് എന്‍ജിനീയര്‍ ആണ് ശ്യാം നാഥ്. ഈ മാസം 16 ന് നാട്ടില്‍ വരാനിരിക്കുകയായിരുന്നു. എട്ട് വര്‍ഷമായി ഇതേ കപ്പലില്‍ ജീവനക്കാരനാണ് പാലക്കാട് സ്വദേശി സുമേഷ്. കപ്പല്‍ പിടികൂടിയ ശേഷം ഇദേഹവുമായി ഫോണില്‍ ബന്ധപ്പെടാന്‍ കുടുംബത്തിനായിട്ടില്ല. ധനുഷും വര്‍ഷങ്ങളായി ഇതേ കപ്പലിലെ ജീവനക്കാരനാണ്.

കഴിഞ്ഞ ദിവസമാണ് ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് ഇസ്രായേല്‍ ബന്ധമുള്ള ചരക്കു കപ്പലായ എം.എസ്.സി ഏരീസ് പിടിച്ചെടുത്തത്. ഇതില്‍ 17 ഇന്ത്യന്‍ ജീവനക്കാരുള്ളതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. യു.എ.ഇയില്‍ നിന്ന് മുംബൈയിലേക്ക് വരികയായിരുന്നു കപ്പല്‍.

ഗോര്‍ട്ടല്‍ ഷിപ്പിങ് കമ്പനിയില്‍ നിന്ന് അന്താരാഷ്ട്ര ഷിപ്പിങ് ലൈനായ എം.എസ്.സിയാണ് ഏരീസ് കപ്പല്‍ പാട്ടത്തിനെടുത്തത്. സോഡിയാക് മാരിടൈമിനോട് അഫിലിയേറ്റ് ചെയ്ത കമ്പനിയാണ് ഗോര്‍ട്ടല്‍ ഷിപ്പിങ്.

കപ്പലിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എം.എസ്.സിയാണെന്ന് ഉത്തരവാദിയെന്ന് സോഡിയാക് അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. സോഡിയാക് ഭാഗികമായി ഇസ്രായേലി വ്യവസായി ഇയാല്‍ ഓഫറിന്റെ ഉടമസ്ഥതയിലുള്ളതാണ്.

അതേസമയം കപ്പല്‍ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.