അമേരിക്കയില്‍ പള്ളിക്കുള്ളില്‍ കത്തോലിക്ക വൈദികനു നേരെ ആക്രമണം; കുമ്പസാരിപ്പിക്കുന്നതിനിടെ കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു

അമേരിക്കയില്‍ പള്ളിക്കുള്ളില്‍ കത്തോലിക്ക വൈദികനു നേരെ ആക്രമണം; കുമ്പസാരിപ്പിക്കുന്നതിനിടെ കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു

ടെക്സാസ്: അമേരിക്കയിലെ ടെക്സാസില്‍ കുമ്പസാരിപ്പിക്കുന്നതിനിടെ വൈദികനു നേരെ ആക്രമണം. ടെക്സാസിലെ അമറില്ലോയിലുള്ള സെന്റ് മേരീസ് കാത്തലിക് കത്തീഡ്രലില്‍ ശുശ്രൂഷ ചെയ്യുന്ന ഫാ. ടോണി ന്യൂഷിനു നേരെയാണ് കുരുമുളക് സ്‌പ്രേ പ്രയോഗിച്ചുള്ള ആക്രമണം നടന്നത്.

കുമ്പസാരം കേള്‍ക്കുന്നതിനിടെയാണ് മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതായി ആരോപിക്കപ്പെടുന്ന വ്യക്തി വൈദികനെ ആക്രമിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്. തനിക്ക് ശാരീരിക പ്ര്ശനങ്ങള്‍ ഇല്ലെന്നും വൈദ്യസഹായം ആവശ്യമില്ലെന്നും ഫാ. ന്യൂഷ് വെളിപ്പെടുത്തി.

സംഭവത്തെ തുടര്‍ന്ന് കത്തീഡ്രലില്‍ ആഴ്ചയില്‍ രണ്ടു തവണ നടത്തുന്ന പതിവ് കുമ്പസാരം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കത്തീഡ്രല്‍ ചാപ്പലില്‍ സുരക്ഷാ ക്യാമറകള്‍ സ്ഥാപിച്ച ശേഷം പതിവ് കുമ്പസാരം പുനരാരംഭിക്കുമെന്ന് കത്തീഡ്രല്‍ അധികൃതര്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ പറയുന്നു.

'ഇത് ഉണ്ടാക്കിയേക്കാവുന്ന അസൗകര്യങ്ങളില്‍ ഞാന്‍ ഖേദിക്കുന്നു, എന്നാല്‍ ഞങ്ങളുടെ കുമ്പസാരക്കാരുടെയും കൂദാശ സ്വീകരിക്കാന്‍ കാത്തിരിക്കുന്നവരുടെയും സുരക്ഷ സംരക്ഷിക്കപ്പെടേണ്ടതുണ്ട്' - ഫാ. ന്യൂഷ് വ്യക്തമാക്കി.

സംഭവത്തില്‍ അമറില്ലോ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് അന്വേഷണം നടത്തിവരികയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.