സിനഡിന് ഒരുക്കമായുള്ള ഇടവക വൈദികരുടെ ലോക മീറ്റിങ് ഏപ്രിൽ 29 മുതൽ മെയ് രണ്ട് വരെ

സിനഡിന് ഒരുക്കമായുള്ള ഇടവക വൈദികരുടെ ലോക മീറ്റിങ് ഏപ്രിൽ 29 മുതൽ മെയ് രണ്ട് വരെ

വത്തിക്കാൻ സിറ്റി: സിനഡലിറ്റിയെക്കുറിച്ചുള്ള സിനഡിന് ഒരുക്കമായുള്ള ഇടവക വൈദികരുടെ ലോക മീറ്റിങിന് റോം ആതിഥേയത്വം വഹിക്കും. ഏപ്രിൽ 29 മുതൽ മെയ് രണ്ട് വരെ റോമിലെ സാക്രോഫാനോയിലാണ് മീറ്റിങ് നടക്കുക. എങ്ങനെ മിഷനിൽ ഒരു സിനഡൽ പ്രാദേശിക സഭയാകാം എന്ന വിഷയത്തിൽ സമ്മേളനത്തിനിടെ ചർച്ച നടക്കും. പതിനാറാമൻ ഓർഡിനറി ജനറൽ അസംബ്ലിയുടെ രണ്ടാമത്തെയും അവസാനത്തെയും സെഷൻ അടുത്ത ഒക്ടോബറിലാണ് നടക്കുക.

സിനഡിൻ്റെ ജനറൽ സെക്രട്ടേറിയറ്റും വൈദികർക്കായുള്ള ഡിക്കാസ്റ്ററിയും നടത്തുന്ന പ്രാർത്ഥനയുടെയും വിവേചനാധികാരത്തിൻ്റെയും യോഗമാണ് നടക്കാൻ പോകുന്നതെന്ന് സിനഡിൻ്റെ ജനറൽ സെക്രട്ടേറിയറ്റിൻ്റെ സെക്രട്ടറിയും കോർഡിനേറ്ററുമായ ബിഷപ്പ് ലൂയിസ് മരിൻ ഡി സാൻ മാർട്ടിൻ പറഞ്ഞു.

ബിഷപ്പുമാരുടെ കോൺഫറൻസുകളിൽ സിനഡ് അസംബ്ലിയിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് ഉപയോഗിച്ചതിന് സമാനമായ മാനദണ്ഡം അനുസരിച്ചാണ് പങ്കെടുക്കുന്നവരുടെ എണ്ണം നിർണയിക്കുന്നത്. എന്നിരുന്നാലും ചില ബിഷപ്പുമാരുടെ കോൺഫറൻസുകളിൽ നിന്ന് ലഭിച്ച അഭ്യർത്ഥനകൾ കണക്കിലെടുക്കുമ്പോൾ മീറ്റിങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം 200 ൽ കൂടുതലായിരിക്കും.

സംഗമത്തിൻ്റെ അവസാന ദിവസമായ മെയ് രണ്ടിന് ഇടവക വൈദികർ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തുകയും സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടക്കുന്ന ദിവ്യബലിയിൽ പങ്കെടുക്കുകയും ചെയ്യും. സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിന് മാർപാപ്പ തുടക്കം കുറിച്ചത് 2021 ഒക്ടോബർ 10 നാണ്. 'ഏകയോഗമായ ഒരു സഭയ്ക്കായി: കൂട്ടായ്മയും പങ്കാളിത്തവും ദൗത്യവും' എന്നതാണു പ്രമേയം. സാധാരണ മൂന്ന് ഘട്ടങ്ങളായി രണ്ട് വർഷം നീണ്ടുനിൽക്കുന്ന സിനഡൽ സമ്മേളനങ്ങളാണ് ഇക്കുറി മൂന്നാം വർഷങ്ങളായി നടക്കുന്നത്.

ആരാധനയിലും പ്രാർത്ഥനയിലും ദൈവവചനവുമായുള്ള സംഭാഷണത്തിലും നടക്കുന്ന ആത്മീയ വിവേചനത്തിന്റെ ഒരു യാത്രയായിട്ടാണ് സിനഡിനെ മാർപാപ്പ വിശേഷിപ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.