അമേരിക്കയില്‍ 911 എമര്‍ജന്‍സി ഹെല്‍പ് ലൈനില്‍ വ്യാപക സാങ്കേതിക തകരാര്‍; ബാധിച്ചത് നാലു സംസ്ഥാനങ്ങളെ

അമേരിക്കയില്‍ 911 എമര്‍ജന്‍സി ഹെല്‍പ് ലൈനില്‍ വ്യാപക സാങ്കേതിക തകരാര്‍; ബാധിച്ചത് നാലു സംസ്ഥാനങ്ങളെ

ടെക്‌സാസ്: അമേരിക്കയിലെ എമര്‍ജന്‍സി ഹെല്‍പ് ലൈനായ 911-ല്‍ വ്യാപകമായി സാങ്കേതിക തകരാര്‍. ബുധനാഴ്ച്ച വൈകുന്നേരത്തോടെ നാലു സംസ്ഥാനങ്ങളിലാണ് കോള്‍ ലൈനുകളില്‍ തുടര്‍ച്ചയായി തടസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സൗത്ത് ഡക്കോട്ടയിലും നെബ്രാസ്‌ക, നെവാഡ, ടെക്‌സസ് എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് എമര്‍ജന്‍സി നമ്പറിലേക്ക് വിളിക്കുമ്പോള്‍ സാങ്കേതിക പ്രശ്‌നം നേരിട്ടത്.

സൗത്ത് ഡക്കോട്ട ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി, ലാസ് വെഗാസ് പോലീസ്, നെബ്രാസ്‌കയിലെ ഡഗ്ലസ് കൗണ്ടി, ടെക്സാസിലെ ഡെല്‍ റിയോ നഗരം എന്നീ മേഖലകളില്‍ തകരാര്‍ റിപ്പോര്‍ട്ട് ചെയ്തു. പോലീസ്, ഫയര്‍, ആംബുലന്‍സ് സേവനങ്ങളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചവര്‍ക്ക് തടസങ്ങള്‍ നേരിട്ടു.

പിന്നീട് ലാസ് വെഗാസ്, നെബ്രാസ്‌ക, സൗത്ത് ഡക്കോട്ട എന്നിവിടങ്ങളില്‍ സര്‍വീസുകള്‍ പുനഃസ്ഥാപിച്ചതായി അധികൃതര്‍ അറിയിച്ചു. രണ്ടു മണിക്കൂറോളമാണ് ഇവിടെ തടസം നേരിട്ടത്. എന്നാല്‍ സാങ്കേതിക തകരാറുണ്ടായതിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

സമീപകാലത്ത്, 911 ഹെല്‍പ് ലൈനു നേരെ സൈബര്‍ ആക്രമണമുണ്ടായിരുന്നു. 2017 ല്‍ ഒരു ഡസനിലധികം സംസ്ഥാനങ്ങളെയാണ് സൈബര്‍ ആക്രമണം ബാധിച്ചത്.

അത്യാഹിത സേവനങ്ങളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ലഭിക്കാത്തവര്‍ അവരുടെ പ്രാദേശിക വകുപ്പുകളുടെ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു. അടിയന്തര സഹായം ആവശ്യമില്ലാത്തവര്‍ ലൈന്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ വേണ്ടി മാത്രം 911 എന്ന നമ്പറില്‍ വിളിക്കരുതെന്നും പോലീസ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.