ഓസ്ട്രേലിയ ജനസംഖ്യ കണക്കെടുപ്പിൽ നിർദേശിച്ചിട്ടുള്ള മാറ്റങ്ങൾക്കെതിരെ വിമർശനവുമായി ആർച്ച് ബിഷപ്പ് തിമോത്തി കോസ്റ്റലോ

ഓസ്ട്രേലിയ ജനസംഖ്യ കണക്കെടുപ്പിൽ നിർദേശിച്ചിട്ടുള്ള മാറ്റങ്ങൾക്കെതിരെ വിമർശനവുമായി ആർച്ച് ബിഷപ്പ് തിമോത്തി കോസ്റ്റലോ

സിഡ്നി: രാജ്യത്തെ ജനസംഖ്യാ വിവരങ്ങൾ ശേഖരിക്കുന്ന ഓസ്ട്രേലിയൻ സെൻസസ് ബോർഡിനെതിരെ വിമർശനവുമായി ഓസ്ട്രേലിയൻ കത്തോലിക്ക ബിഷപ്സ് കോൺഫറൻസ് പ്രസിഡന്റും പെർത്ത് ആർച്ച് ബിഷപ്പുമായ തിമോത്തി കോസ്റ്റലോ. രാജ്യത്ത് നടക്കാനിരിക്കുന്ന ജനസംഖ്യ കണക്കെടുപ്പിൽ മത വിശ്വാസത്തെ അപ്രസക്തമാക്കാനിടയുള്ള പുതുക്കിയ സെൻസസ് ചോദ്യവലിയാണ് വിമർശനത്തിന് കാരണം. വിശ്വാസത്തെക്കുറിച്ച് ചോദിക്കുന്നതിന് പകരം വിശ്വാസത്തെ ദുർബലപ്പെടുത്താനാണ് ഓസ്ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ്(എ.ബി.എസ്) ശ്രമിക്കുന്നതെന്നും ആർച്ച് ബിഷപ്പ് കോസ്റ്റലോ ആരോപിച്ചു.

മതവുമായി ബന്ധപ്പെട്ട് സെൻസസിൽ നിർദേശിച്ചിരിക്കുന്ന മാറ്റങ്ങൾ കൂടുതൽ അസാധുവായ പ്രതികരണങ്ങൾക്ക് കാരണമാകുമെന്ന ആശങ്ക ബിഷപ്പ് തിമോത്തി കോസ്റ്റലോ പങ്കിട്ടു. പുതിയ സെൻസസിന്റെ ചോദ്യാവലയിൽ മതമുണ്ടോ എന്ന ചോദ്യത്തിന് ഇല്ല (നോ) എന്ന ഓപ്ഷൻ മാത്രമേ നൽകിയിട്ടുള്ളൂ. ഉണ്ട് (എസ്) എന്ന ഓപ്ഷനിടാനുള്ള ഭാ​ഗത്തിന് പകരം ഒരു സ്പേസാണ് നൽകിയിരിക്കുന്നത് എന്നതാണ് പ്രധാന ആക്ഷേപമായി കാണിക്കുന്നത്. മതവിശ്വാസികളുടെ ശക്തി കുറച്ചുകാട്ടാനാണ് ഓസ്ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ശ്രമിക്കുന്നതെന്നും ആർച്ച് ബിഷപ്പ് കോസ്റ്റലോ ആരോപിച്ചു.


“നിർദ്ദിഷ്ട പുതിയ ചോദ്യമായ, ‘വ്യക്തിക്ക് മതമുണ്ടോ?’, ‘ഇല്ല’ എന്നതിനുള്ള ടിക്ക് ബോക്സിൽ ഉത്തരം നൽകാം, എന്നാൽ ‘അതെ’ എന്നതിന് ടിക്ക് ബോക്സില്ല. പകരം, 'ഇല്ല' എന്ന ടിക്ക് ബോക്‌സിന് പിന്നാലെ ഒരു മതവിശ്വാസമുള്ള ഒരാൾക്ക് അവരുടെ മതത്തിൽ എഴുതാൻ കഴിയുന്ന ഒരു ഇടമുണ്ട്.

മതപരമായ വിവേചന ബില്ലുമായി ആൽബനീസ് സർക്കാർ മുന്നോട്ട് പോകുന്നതിനിടെയാണ് ഇത്തരം ആശങ്കകൾ വീണ്ടും വരുന്നതെന്നും ബിഷപ്പ് പറഞ്ഞു. മതമില്ലെന്ന് പറയുന്ന ഓസ്‌ട്രേലിയക്കാരുടെ എണ്ണം കഴിഞ്ഞ സെൻസസിൽ 39 ശതമാനമായി ഉയർന്നിരുന്നു. പുതിയ സെൻസസ് ഫോർമാറ്റ് മതത്തെ സംസ്‌കാരത്തിൽ നിന്നും പാരമ്പര്യത്തിൽ നിന്നും വേർപെടുത്താൻ ശ്രമിക്കുന്നതാണ്. ഇത് മതപരമായ പൈതൃക ബോധം നഷ്‌ടപ്പെടുത്തുന്നതിന് കാരണമാകുന്നതിനാൽ മാറ്റണമെന്നും ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.