ടെക്‌സാസിൽ ചുഴലിക്കാറ്റിലും ഇടിമിന്നലിലും തീവ്രമഴയിലും വ്യാപക നാശ നഷ്ടം ; നാല് മരണം

ടെക്‌സാസിൽ ചുഴലിക്കാറ്റിലും ഇടിമിന്നലിലും തീവ്രമഴയിലും വ്യാപക നാശ നഷ്ടം ; നാല് മരണം

ഹൂസ്റ്റൺ: ടെക്‌സാസിൽ ശക്തമായ ചുഴലിക്കാറ്റിനെ തുടർന്ന് നാല് പേർ മരിച്ചു. തുടർച്ചയായുണ്ടാകുന്ന ശക്തമായ കാറ്റിലും ഇടിമിന്നലിനും വലിയ നാശനഷ്ടമാണുണ്ടായത്. ഹൂസ്റ്റൺ മേഖലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വൈദ്യുതി ലൈനുകളിൽ കൂടി മരങ്ങൾ കടപുഴകി വീണതോടെ പ്രദേശത്തെ വൈദ്യുതി പൂർണമായും നിലച്ച അവസ്ഥയിലാണ്.

ചുഴലിക്കാറ്റ് ശക്തമാകുന്നതിനാൽ വരും മണിക്കൂറുകളിൽ മഴയ്‌ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അപകട മേഖലയിൽ താമസിക്കുന്നവരോട് മാറി താമസിക്കാൻ അധികാരികൾ നിർദേശം നൽകിയിട്ടുണ്ട്. കൊടുങ്കാറ്റ് വീശുമ്പോൾ ഫ്ലാറ്റുകളിൽ താമസിക്കുന്നവർ താഴത്തെ നിലയിലേക്ക് പോകണമെന്നും മുന്നറിയിപ്പ് നൽകി.

​​ഹൂസ്റ്റണിലെ ​ഗതാ​ഗതം പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. മിന്നലേറ്റ് ബഹുനില കെട്ടിടങ്ങളുടെ ജനാലകളും വാതിലുകളും പൊട്ടിത്തെറിച്ചു. ​പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഹൂസ്റ്റണിലെ പ്രധാന വിമാനത്താവളങ്ങളെല്ലാം അടച്ചു. ബുഷ് വിമാനത്താവളത്തിൽ അതിശക്തമായ കാറ്റാണ് വീശുന്നത്. പൊതുജനങ്ങളോട് വീടിനുള്ളിൽ തന്നെ തുടരാനും അപകടസാധ്യതയുള്ള ഇടങ്ങളിലേക്ക് ഇറങ്ങരുതെന്നും അധികൃതർ നിർദേശിച്ചു. സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.