സിപിഎം നേതാക്കള്‍ക്ക് നേരെ പാര്‍ട്ടി പ്രവര്‍ത്തകന്റെ ബോംബേറ്! ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ ഓടി രക്ഷപ്പെട്ടു

 സിപിഎം നേതാക്കള്‍ക്ക് നേരെ പാര്‍ട്ടി പ്രവര്‍ത്തകന്റെ ബോംബേറ്! ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ ഓടി രക്ഷപ്പെട്ടു

കാസര്‍ക്കോട്: ഗൃഹ സന്ദര്‍ശനത്തിനെത്തിയ സിപിഎം നേതാക്കള്‍ക്ക് നേരെ സ്‌ഫോടക വസ്തു എറിഞ്ഞ് സിപിഎം പ്രവര്‍ത്തകന്‍. കൊലക്കേസില്‍ ഉള്‍പ്പെടെ പ്രതിയായ ലാലൂര്‍ സ്വദേശി രതീഷാണ് സ്‌ഫോടക വസ്തു എറിഞ്ഞത്. ലോക്കല്‍ സെക്രട്ടറി അടക്കമുള്ളവര്‍ ഓടി മാറിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

കാഞ്ഞങ്ങാട്ടാണ് സംഭവം. ഷമീര്‍ എന്നയാളുടെ വീട്ടിലേക്കാണ് നേതാക്കള്‍ എത്തിയത്. പിന്നാലെയാണ് സ്‌ഫോടനം നടന്നത്. സംഭവത്തില്‍ ഷമീറിന്റെ അയല്‍ക്കാരിയായ കണോത്ത് തട്ട് സ്വദേശി ആമിനയ്ക്ക് പരിക്കേറ്റു. ഇവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാത്രി ഒന്‍പതോടെയാണ് സംഭവം. ഗൃഹ സന്ദര്‍ശനത്തിനെത്തിയ ലോക്കല്‍ സെക്രട്ടറിമാരായ അനൂപ്, ബാബുരാജ്, ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി അരുണ്‍ ബാലകൃഷ്ണന്‍ എന്നിവര്‍ക്ക് നേരെയാണ് രതീഷ് സ്‌ഫോടക വസ്തു എറിഞ്ഞത്. ആക്രമണത്തിന് പിന്നാലെ രതീഷ് ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.