പ്രണയനീർതോട്ടിലെ മാൻപേടകൾ (ഭാഗം-8)

പ്രണയനീർതോട്ടിലെ മാൻപേടകൾ (ഭാഗം-8)

"ചാക്കോമോൻ' 'ആലപ്പെ-യേ-ന്നു വന്നോ.?"
കുഞ്ഞേലി തിരക്കി...!
പരിവാരങ്ങളോടെ കോഴഞ്ചരിയിലേക്ക്,
പ്രമാടത്തുപാറ വഴിയേ നീങ്ങിത്തുടങ്ങി.!
കുഞ്ഞുചെറുക്കനെ വേദനയോടെ
ആശുപത്രിയിൽ പ്രവേശിപ്പിച്ചു.!
അധികം വൈകാതെ, ഇടതു കൈപ്പത്തി നീക്കം ചെയ്തു.!
ആശുപത്രിയിൽ തനിക്കും, തനിക്കുചുറ്റും
നടന്നതൊന്നും കുഞ്ഞുചെറുക്കൻ അറിഞ്ഞില്ല.!
സർവ്വത്ര ശ്മശാനമൂകത.!
'മുറിവു കൂടാൻ മൂന്നാഴ്ച എടുത്തേക്കും!'
ആ അറിയിപ്പിൽ ഏവരും വിറങ്ങലിച്ചു.!
ചാക്കോച്ചനെ കണുവാൻ കുഞ്ഞേലി
അതിയായി ആഗ്രഹിച്ചു.!
കർശനമായും, കോഴഞ്ചരികടവിൽ,
പയ്യന്റെ കെട്ടുവള്ളം തടയുവാൻ,
കുഞ്ഞേലിയും, വൈദ്യരും പരിചാരകരെ ഏർപ്പാടാക്കി.!
സങ്കടം സഹിക്കവയ്യാതെ ചിലർ
കടവിലെ കള്ളുഷാപ്പിലേക്കു പാഞ്ഞു..!
ഓരോ കുപ്പി കള്ളും, പിന്നെ ചാരായവും,
അകത്താക്കി.; തൊടീലൊന്നും ഇല്ലാതെ.!
വീണ്ടും കാണുവാൻ മോഹിപ്പിക്കുന്ന
ആലപ്പുഴയിലെ അങ്ങാടി.!
കെട്ടുവള്ളങ്ങളിൽ, ആലപ്പുഴ
അങ്ങാടിക്കു കൊണ്ടുപോയ...നെല്ലും,
പച്ചകപ്പയും..., മറ്റു പലവിധമായ
വാഴക്കുലകളും വിറ്റഴിച്ചു.!
പിന്നെ, തുഴച്ചിൽകാരോടൊപ്പം മൃഷ്ടാന്ന
ഭോജനം; വെല്ല്യമുതലാളിയുടെ വക!
തടിയൂരങ്ങാടിയിലേക്കുവേണ്ടി വാങ്ങിയ
ഉണക്കമീൻ ചാക്കുകെട്ടുകളുമായി,
പമ്പയുടെ വിരിമാറിലൂടെ മടക്കയാത്ര.!
വള്ളമൂന്നിന്റെ ക്ഷീണമകറ്റാൻ 'കോഴഞ്ചേരി'
ഷാപ്പുകടവിൽ, കെട്ടുവള്ളങ്ങൾ കെട്ടിയിട്ടു.!
പതിവ് തെറ്റിക്കരുതല്ലോ..!!
മിനുങ്ങാൻ കയറിയവർ, ഷാപ്പിനുള്ളിലെ
അടക്കം പറച്ചിൽകേട്ടു ഞെട്ടി...!
മറ്റുചിലർ, ഓടിവന്ന്, ചാക്കോമോനെ
വിവരം ധരിപ്പിച്ചു..! ചാക്കോച്ചനും, തൊഴിലാളികളും,
ആശുപത്രിയിലേക്ക് ഒഴുക്കായി.!
അപ്പന്റെ കിടപ്പു കണ്ട് ചാക്കോച്ചിമോൻ,
വലിയവായിൽ പൊട്ടിക്കരഞ്ഞു..!
ആശുപത്രിയിൽ മൂന്നാഴ്ചയോളം,
അദ്ദേഹം കഴിച്ചുകൂട്ടി;വളരെയേറെ അസ്വസ്ഥതയോടെ!
കൃഷികാര്യങ്ങൾ.., ഒന്നിനൊന്നു മുടങ്ങി.!
കുഞ്ഞുചെറുക്കൻ്റെ വടക്കേചന്തയിലേ
ശർക്കരയുടേയും, തേയിലയുടേയും
വിൽപ്പന ഏറക്കുറെ സ്തംഭിച്ചു!
കുഞ്ഞുചെറുക്കന്, ആശുപത്രിയിൽനിന്നും
വിടുതൽ കിട്ടി..!
വില്ലുവണ്ടിയിൽ,കുഞ്ഞുചെറുക്കൻ
മാപ്പിള ചക്കിട്ടമുറ്റത്തു വന്നിറങ്ങി.!
ചാക്കോച്ചനും, നാട്ടുകാരും, പരിചാരകരും
അദ്ദേഹത്തേ സ്വീകരിച്ച്, ഉമ്മറത്തേക്ക് ആനയിച്ചു..!!
ഉമ്മറത്തെത്തിയ വലിയമുതലാളി,
ചുറ്റോടുചുറ്റും കാര്യമായി വീക്ഷിച്ചു.!
മരചക്കുൾപ്പടെ എല്ലാം അതാതിന്റെ
സ്ഥാനങ്ങളിൽ തന്നെയുണ്ട്..!
വിശാലമായ ഉമ്മറത്തെ തൂക്കു മഞ്ചത്തിൽ,
ഈശ്വരപിള്ള, സഖിയെ മെല്ലെ പിടിച്ചിരുത്തി.!
അകത്തളത്തിൽനിന്നും വെറ്റിലച്ചെല്ലവുമായി
കുഞ്ഞേലിയാമ്മ പ്രത്യക്ഷപ്പെട്ടു!
"ങ്ഹാ...ഒരെണ്ണം ആകാം..; എന്താ
പിള്ളേടെ സുചിന്തിതാഭിപ്രായം...?"
'ഓ..അങ്ങനെ ആയിക്കോട്ടെ.;
നിന്നിഷ്ടം, എന്നിഷ്ടം...പൊന്നിഷ്ടം.!

…………………………( തു ട രും )...............................

മുൻഭാഗങ്ങൾ വായിക്കുവാൻ ഇവിടെ നോക്കുക.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.