ഹത്രസ്: ഉത്തർപ്രദേശിലെ ഹത്രസിൽ കൂട്ടബലാത്സംഗത്തിനിരയായി പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ നീതി ലഭിക്കും വരെ സമരമെന്ന് പെൺകുട്ടിയുടെ കുടുംബം. മകൾ മരിച്ചതിന്റെ പേരിൽ ജോലിയും പണവും അല്ല വേണ്ടത് അത് മറിച്ച് നീതിയാണെന്ന് പെൺകുട്ടിയുടെ അമ്മ പറഞ്ഞു. സുപ്രീംകോടതി ഇടപെട്ട് അതിവേഗ കോടതിയിൽ വിചാരണ ഉറപ്പാക്കണം. കോടതി മേൽനോട്ടമില്ലാതെ സിബിഐ അന്വേഷണമോ, മറ്റ് ഏജൻസികൾ വഴിയുള്ള അന്വേഷണമോ വേണ്ടെന്നും കുടുംബം വെളിപ്പെടുത്തി. പ്രതികളെ തൂക്കിലേറ്റണമെന്ന് ആവശ്യവുമായി പെൺകുട്ടിയുടെ സഹോദരനും രംഗത്തെത്തി.
പെൺകുട്ടിയുടെ കുടുംബം സന്ദർശിക്കുവാൻ പ്രിയങ്കഗാന്ധിയും രാഹുൽ ഗാന്ധിയും എത്തിയതും വൻ വിവാദമായിരുന്നു. ഒട്ടേറെ നാടകീയ മുഹൂർത്തങ്ങൾക്ക് ശേഷമാണ് പോലീസ് പ്രിയങ്കയെയും രാഹുലിനെയും പെൺകുട്ടിയുടെ കുടുംബത്തെ കാണാൻ സാധിച്ചത്. വനിതാ പോലീസിൻറെ അഭാവത്തിൽ പ്രിയങ്കയ്ക്ക് നേരെ ഉണ്ടായ അതിക്രമം പോലീസിനെ പ്രതിക്കൂട്ടിലാക്കി. നീതി ലഭിക്കും വരെ പെൺകുട്ടിയുടെ കുടുംബത്തോടൊപ്പം ഉണ്ടാകുമെന്ന് പ്രിയങ്കയും രാഹുലും ഉറപ്പുനൽകി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.