പ്രണയനീർതോട്ടിലെ മാൻപേടകൾ (ഭാഗം-9)

പ്രണയനീർതോട്ടിലെ മാൻപേടകൾ (ഭാഗം-9)

ജീവിതത്തിന്റെ മദ്ധ്യാഹ്നത്തോളം
എത്തിയ ചങ്ങാതിമാർ.!
കുഞ്ഞുചെറുക്കന്റെ സന്തതസഹചാരിയായ
വെള്ളികെട്ടിയ.., ഇരുതല ഊന്നുവടി.,
സുസ്മിതനായി തന്നെ പരിഹസിച്ചതുപോലെ
ഒരു ലേശം സന്ദേഹം അയാളിൽ മൊട്ടിട്ടു.!
കോലശ്രീനാട്ടിലെ 'അരിങ്ങോടരുടെ'
പിൻതലമുറയാണോയെന്ന ചാഞ്ചല്ല്യമാനസ-
ത്തോടെ, ഊന്നുവടി വായുവിൽ ചുഴറ്റി.,
വടിയുടെ നേരേ വിരൽ ചൂണ്ടി,
കുഞ്ഞുചെറുക്കൻ എന്തരോ പുലമ്പി.!
സമീപത്തിരുന്ന ഈശ്വരപിള്ളേച്ചൻ,
കഠിനമായി അതിയാനെ ശാസിച്ചു.!
ചാളക്കാരൻ 'കൊക്കാവള്ളി കിട്ടാപ്പി..',
നാട്ടുവഴിയേ നീട്ടി കൂവുന്നതുപോലെ..,
അതിയാൻ നീട്ടി..നീട്ടി കൂവുന്നു...
'കൂയ്..കൂയ്; എ-ഡിയേ, കൂഞ്ഞേലിയേ,
എൻ്റെ കട്ടൻകാപ്പി എന്തിയേ-ഡീ.?'
'ഓ..കട്ടനും..കിട്ടനും..കട്ടോനും..! ഇതേതു
ഷാപ്പിലേ ചോദ്യമാ എന്റെ മനുഷ്യേനേ...?'
"ദേ മനുഷ്യാ, നിങ്ങടെ കട്ടൻകപ്പിയേ
നമ്മുടെ രണ്ടാംനിലയിലേ പുറന്തിണ്ണേൽ,
ഭദ്രമായി കൊണ്ടുവച്ചിട്ടുണ്ടേ.!"
"അരീക്കുഴി വെള്ളച്ചാട്ടം ആസ്വദിച്ച്.,
സ്വസ്ഥമായിട്ടിരുന്നു കഴിച്ചാട്ടോ!'
'താൻ വല്ലതും കഴിച്ചോ വൈദ്യരേ..?'
വൈദ്യർ 'അങ്ങാടി മുറ്റത്തേക്ക് മടങ്ങി.!
രണ്ടാംനിലയോളം സ്വസ്ഥമായി
കയറുവാൻ, ഇരിപ്പുമുറിയിൽ, ചരിച്ചു
പണിതിട്ടുള്ളതായ ഗോവേണിയിലൂടെ,
മുകളിലെത്തി.!
'ഇതിപ്പോൾ എത്രാമത്തേ
ദിവസമാ വീട്ടുതടങ്കലിൽ..,
വെച്ചിരിക്കുന്നത്.?'
കുശലം പറയാൻ കുഞ്ഞേലിയെത്തി.!
വൈദ്യരും, കുഞ്ഞേലിയും ശേഷം
എല്ലാവരും അതിയാന്റെ ദൈനന്തിന
ചിത്തവൃത്തി സസൂഷ്മം വീക്ഷിച്ചു.!
ഒരുദിവസം, ഔസേപ്പച്ചനോട്
അയാൾ ദേഷ്യപ്പെട്ടു....
'എടാ കൊച്ചൗസേപ്പേ., ഇവിടെ അടുക്കള
ആരാ-ഡാ ഇപ്പോൾ ഭരിക്കുന്നത്..?
വായിക്ക് രുചിയായിട്ട് വല്ലതും കണ്ടിട്ടേ..,
കഴിച്ചിട്ടേ..., നാളേറെയായി.!'
'നീ പോയിട്ട് ഒരു നാരങ്ങയും
ഒരല്പം കാന്താരീം, ഉപ്പും കൊണ്ടുവാ.'
'അതുമാത്രം പറയല്ലേ എൻ്റെ കൊച്ചാപ്പാ.;
കൊച്ചമ്മച്ചീം, ത്രേസ്സ്യായുംകൂടെ എന്നെ
പഞ്ഞിക്കിടും.! ബീഡിയും പാടില്ലപോലും!
വെട്ടിരുമ്പ് കമത്തി കളഞ്ഞു..!'
'പഥ്യം തെറ്റിക്കാൻ പാടില്ലല്ലോ.!'
അങ്ങനെ അരമനരഹസ്യം ചോർന്നു...;
പക്ഷേ, അറിഞ്ഞവിവരം നടിച്ചില്ല.!
"ഞാനൊരു കാര്യം പറഞ്ഞാ ഇച്ചായൻ
'ബളഹം' വെച്ച് വഴക്കിടുമോ.?"
'കുഞ്ഞേലീ.., നീ പറഞ്ഞോ-ഡീ-ീ..'
'നമ്മുടെ നെൽപാടത്ത്., കൊയ്യാറായ
തങ്കക്കതിർകുലകൾ., മണവാട്ടിയേപ്പോലെ
കുമ്പിട്ടു നിൽക്കുന്നു.!"
'..അതിന്..??'
'.ഭള്ളു പറയാതെ കേൾക്കെന്നേ..'
"ഹേ...മനുഷ്യാ..., നിങ്ങടെ....
ദേഹം അനങ്ങരുതെന്നല്ലിയോ.....
ചങ്ങാതി വൈദ്യരദ്ദേഹം പറഞ്ഞേക്കുന്നേ.!"
'ഓ പിന്നേ.., ഇതാന്നോ ഒരാനക്കാര്യം.!'
"വടക്കേചന്തേലേ കച്ചവടവും, കൃഷിയും
നോക്കിനടത്താമോന്ന് നിങ്ങളൊന്നു
ചോദിച്ചാലേ., ചെറുക്കന്റെ മനസ്സിലിരുപ്പ്
അറിയാമായിരുന്നു.;
എന്താ അഭിപ്രായം..?"
…………………………( തു ട രും )...............................

മുൻഭാഗങ്ങൾ വായിക്കുവാൻ ഇവിടെ നോക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.