ഓസ്‌ട്രേലിയയില്‍ കുട്ടികളില്‍ നടത്തുന്ന ലിംഗമാറ്റ ശസ്ത്രക്രിയകള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഒപ്പുശേഖരണ ക്യാമ്പയിന്‍ ലക്ഷ്യത്തിലേക്ക്; നിങ്ങള്‍ക്കും പങ്കുചേരാം

ഓസ്‌ട്രേലിയയില്‍ കുട്ടികളില്‍ നടത്തുന്ന ലിംഗമാറ്റ ശസ്ത്രക്രിയകള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള  ഒപ്പുശേഖരണ ക്യാമ്പയിന്‍ ലക്ഷ്യത്തിലേക്ക്; നിങ്ങള്‍ക്കും പങ്കുചേരാം

ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയയില്‍ കുട്ടികളില്‍ നടത്തുന്ന അപകടകരമായ ലിംഗമാറ്റ ശസ്ത്രക്രിയകള്‍ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഒപ്പുശേഖരണ ക്യാമ്പെയ്‌നുമായി മുന്‍ എം.പി ജോര്‍ജ് റോബര്‍ട്ട് ക്രിസ്റ്റെന്‍സന്‍. രാജ്യത്തെ ജെന്‍ഡര്‍ ക്ലിനിക്കുകള്‍ കുട്ടികളിലെ ശാരീരിക വളര്‍ച്ച തടയുന്ന മരുന്നുകള്‍ നിര്‍ദ്ദേശിക്കുകയും അവരില്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ സൃഷ്ടിക്കുന്ന ശസ്ത്രക്രിയകള്‍ നടത്തുകയും ചെയ്യുന്നതായി നിവേദനത്തില്‍ കുറ്റപ്പെടുത്തുന്നു.

പ്രായപൂര്‍ത്തിയാകുമ്പോള്‍ ഉണ്ടാകുന്ന ശാരീരിക മാറ്റങ്ങള്‍ക്ക് കാരണമാകുന്ന ഈസ്ട്രജന്‍ പോലുള്ള ഹോര്‍മോണുകളുടെ ഉത്പാദനത്തെ അടിച്ചമര്‍ത്തുകയാണ് ഈ മരുന്നുകള്‍ ചെയ്യുന്നത്. കുട്ടികള്‍ വളര്‍ന്നു വരുമ്പോള്‍ ഇത്തരം ചികിത്സകളും ശസ്ത്രക്രിയകളും അവരില്‍ വൈകാരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കും. അവരെ അതില്‍നിന്നു സംരക്ഷിക്കണം.

ഓസ്ട്രേലിയയിലെ കുട്ടികള്‍ക്കുള്ള എല്ലാ ലിംഗമാറ്റ നടപടിക്രമങ്ങളും ചികിത്സകളും നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് നിവേദനം. ഫെഡറല്‍ ആരോഗ്യമന്ത്രി ആരോഗ്യമന്ത്രി ഹോണ്‍ മാര്‍ക്ക് ബട്ട്ലര്‍ക്ക് നല്‍കാനുള്ള നിവേദനത്തെ പിന്തുണച്ച് ഇതിനകം 9,782 പേരാണ് ഒപ്പിട്ടിരിക്കുന്നത്. 10000 ഒപ്പുകളാണ് ലക്ഷ്യമിടുന്നത്.

ഈ ചികിത്സകളുമായി ബന്ധപ്പെട്ട ഗുരുതരമായ അപകടസാധ്യതകളും ധാര്‍മ്മിക ആശങ്കകളും തുറന്നുകാട്ടിയിട്ടും സര്‍ക്കാര്‍ ഈ മുന്നറിയിപ്പുകള്‍ അവഗണിക്കുന്നത് തുടരുകയാണ്. ഓരോ ദിവസവും വൈകുന്തോറും കൂടുതല്‍ കുട്ടികള്‍ അപകടത്തിന് ഇരയാകുന്നു. അപകടകരമായ ഇത്തരം സമ്പ്രദായങ്ങളില്‍ നിന്ന് നമ്മുടെ കുട്ടികളെ രക്ഷിക്കാന്‍ നിവേദനത്തില്‍ ഒപ്പിടണമെന്ന് ജോര്‍ജ് ക്രിസ്റ്റെന്‍സന്‍ അഭ്യര്‍ത്ഥിക്കുന്നു.

നാം ഒന്നും ചെയ്തില്ലെങ്കില്‍, ഈ ചികിത്സകളുടെ അനന്തരഫലങ്ങള്‍ വരുംതലമുറ അനുഭവിക്കും. നാം ഒറ്റക്കെട്ടായി നില്‍ക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്താല്‍, ഈ അപകടകരമായ ചികിത്സകളില്‍ നിന്ന് കുട്ടികളെ രക്ഷിക്കാനും അവരുടെ സുരക്ഷിതമായ ഭാവി ഉറപ്പാക്കാനും കഴിയുമെന്ന് നിവേദനത്തില്‍ പറയുന്നു. സര്‍ക്കാരിന്റെ കണ്ണു തുറപ്പിക്കാനുള്ള നിവേദനത്തില്‍ ഒപ്പിടാനുള്ള ലിങ്ക് ചുവടെ ചേര്‍ക്കുന്നു.

https://citizengo.org/en-au/fm/13007-Stop-Transitioning-Children-?utm_medium=shared&utm_campaign=EN_AU-2024-04-26-Local-NA-GCH-13007-Stop_transitioning_kids_.05_AA_Relaunch_2&utm_source=wa&_ref=119069351


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.