വയനാട് ഉപതിരഞ്ഞെടുപ്പ്; പ്രിയങ്കാ ഗാന്ധിക്ക് വേണ്ടി മമത ബാനര്‍ജി പ്രചാരണത്തിന് ഇറങ്ങിയേക്കും

വയനാട് ഉപതിരഞ്ഞെടുപ്പ്; പ്രിയങ്കാ ഗാന്ധിക്ക് വേണ്ടി മമത ബാനര്‍ജി പ്രചാരണത്തിന് ഇറങ്ങിയേക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവച്ച് പ്രിയങ്കാ ഗാന്ധിക്ക് വേണ്ടി മമതാ ബാനര്‍ജി പ്രചാരണത്തിനെത്തുമെന്ന് റിപ്പോര്‍ട്ട്. വയനാട്ടില്‍ പ്രചാരണം നടത്താനുള്ള കോണ്‍ഗ്രസിന്റെ അഭ്യര്‍ത്ഥന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അംഗീകരിച്ചതായാണ് വൃത്തങ്ങള്‍ അറിയിച്ചത്.

ആദ്യം പ്രിയങ്ക വാരണാസിയില്‍ നിന്ന് മത്സരിക്കണമെന്ന ആശയം മുന്നോട്ടുവച്ചത് മമത ബാനര്‍ജിയായിരുന്നു. ഇത് രാഹുല്‍ ഗാന്ധി പോലും അടുത്ത ദിവസങ്ങളില്‍ പരാമര്‍ശിച്ചിരുന്നു. കൊല്‍ക്കത്തയിലെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സംഭവ വികാസം. ഗാന്ധി കുടുംബത്തിന്റെ ദൂതനായാണ് ചിദംബരം എത്തിയതെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.

കോണ്‍ഗ്രസ്-ടിഎംസി സഖ്യ ചര്‍ച്ചകള്‍ തകര്‍ന്നതിന് മമതാ ബാനര്‍ജി കോണ്‍ഗ്രസിനോട് അതൃപ്തി രേഖപ്പെടുത്തുകയും സംസ്ഥാന പാര്‍ട്ടി അധ്യക്ഷന്‍ അധീര്‍ ചൗധരിയെ പ്രത്യേകം കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

42 ലോക്സഭാ സീറ്റുകളില്‍ 29 സീറ്റുകള്‍ നേടിയാണ് ബംഗാളില്‍ ടിഎംസി വന്‍ വിജയം നേടിയത്. പാര്‍ട്ടിയുടെ രണ്ടാമത്തെ കമാന്‍ഡായ അഭിഷേക് ബാനര്‍ജി, ഇന്ത്യാ മുന്നണിയിലെ ഘടക കക്ഷികളെ വിവിധ വിഷയങ്ങളില്‍ ഒരുമിച്ച് കൊണ്ടുവരാനുള്ള നീക്കത്തിലാണിപ്പോള്‍.

ആദ്യം, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവുമായും എഎപിയുടെ രാഘവ് ഛദ്ദയെയുമായും അഭിഷേകേ ബാനര്‍ജി ന്യൂഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് മുംബൈയിലെത്തി ഉദ്ധവ് താക്കറെയെയും കണ്ടു. ഈ ആഴ്ച ആദ്യം, എംപിമാരായ കല്യാണ്‍ ബാനര്‍ജി, സാഗരിക ഘോഷ്, സാകേത് ഗോകലെ എന്നിവരടങ്ങുന്ന ടിഎംസി പ്രതിനിധി സംഘം മുംബൈയില്‍ എന്‍സിപി നേതാവ് ശരദ് പവാറിനെ കാണുകയും എക്സിറ്റ് പോള്‍ ദിവസം നടന്ന സ്റ്റോക്ക് മാര്‍ക്കറ്റ് കൃത്രിമത്വത്തെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടത്തിയ സംയുക്ത പ്രകടനത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.