പ്രണയനീർതോട്ടിലെ മാൻപേടകൾ (ഭാഗം-10)

പ്രണയനീർതോട്ടിലെ മാൻപേടകൾ (ഭാഗം-10)

''ഏന്തീം വലിഞ്ഞുമല്ലിയോ പത്താംതരം
അവൻ കയറിയത്.! ചെക്കനേ.., ഈ വരുന്ന
ഇടവത്തിലേ, ഇരുപതു കഴിയും.!"
'അവനിപ്പോൾ എന്നതാ-ഡീ പഠിക്കുന്നേ.?'
കുഞ്ഞുചെറുക്കൻമാപ്പിള ആരാഞ്ഞു...!
'ഐ.റ്റി.ഐ'യ്യന്നോ മറ്റോ പറയുന്ന
ഏതോ കറണ്ടു കൊണ്ടുവരുന്ന
കുന്ത്രാണ്ടമല്ലിയോ.! 'ചാക്കോപ്പിക്ക്
കല്യാണം ആലോചിച്ചാലോ.?'
കുഞ്ഞേലിയാമ്മ പൊടുന്നനെ ഞെട്ടി..!
'എന്തോ..എന്തോ..; എന്നതാ പറഞ്ഞേ..?'
"ഇതെന്നാ കൂടോത്രമാ പറഞ്ഞേ.?"
"ഈ 'കൊഞ്ചിനേ'പിടിച്ചു കെട്ടിച്ചാലേ....,
കുമ്പാളപ്രായം മാറാത്തതിൻ്റെയൊക്കെ
മലോം മൂത്രോം എടുക്കാൻ, എനിക്കേ
വന്നുവന്നേ...കായപുഷ്ടിയില്ലേ.!"
"സ്വന്തക്കാരി ത്രേസ്യാകൊച്ചും,
അവടെ കെട്ടിയോനാ ഔസേപ്പും,
ഇവിടെ ഉള്ളതിനാൽ, നിങ്ങളുടെ കാര്യോം,
കൂടെ എന്റെ കാര്യോം നടക്കുന്നു.!
ഇങ്ങനെ വല്ല ചിന്തേം, നിങ്ങൾക്കുണ്ടോ മനുഷ്യാ..?"
ചക്കിട്ടവീട്ടിലെ നടത്തിപ്പുകളൊക്കെ,
പഴയപോലെ..., ആയിവരുന്നതേയുള്ളു.!
'തലമുറകളെ മാടിവിളിച്ച തടിയൂരങ്ങാടി-
യിലേ ആൽമരച്ചില്ലകളിൽ കുരുവികൾ
ചേക്കേറും; എന്നാലും ചാക്കോപ്പിയുടെ
കാര്യം പോക്കാ.!' ഒരു ദിവസം രാവിലെ,
കുഞ്ഞുചെറുക്കൻമാപ്പിളയുടെ '50-ാം'
പിറന്നാളാൾ ആണെന്ന് വൈദ്യരദ്ദേഹം
സ്നേഹപൂർവ്വം ഏവരേയും അറിയിച്ചു.!
അങ്ങാടിമുറ്റത്തേ വീട്ടിൽനിന്നും..,
പ്രത്യേകം തയ്യാറാക്കിയ പുന്നെല്ലിന്റെ
പായസം ഏവർക്കും ആവോളം വിളമ്പി.!
"പൂരം തുടങ്ങട്ടെ.." വൈദ്യർ കൽപ്പിച്ചു.!
അണ്ണാറക്കണ്ണൻ ഏതോ മാങ്കൊമ്പിന്റെ
ഉത്തുംഗത്തിലിരുന്നു ചിലച്ചു.!
തത്തമ്മകളും, മൈനയും അതേറ്റുപാടി.!
ചട്ടുള്ളകുളക്കോഴി പാദസ്വരം കെട്ടിയാടി!
അരീക്കുഴിയിലെ വെള്ളച്ചാട്ടത്തിന്റെ
കീഴിൽ, യ്യൗവനകാലത്തേപ്പോലെ മുങ്ങി
കുളിച്ച്, ഇടതു കൈപ്പത്തി നഷ്ടപ്പെട്ട
ഖേഃദം, ഒഴുക്കികളയുവാനുള്ള മോഹം,
അതിയാൻ, ബാല്യകാലസഖിയായ
ഈശ്വരപിള്ളയുടെ കാതിൽ മന്ത്രിച്ചു.!
വൈദ്യരദ്ദേഹം മ്ളാന വദനനായി..!
കുഞ്ഞേലിയാമ്മയെ വിവരം ധരിപ്പിച്ചു.!
സ്വതവേ മിതഭാഷിണിയായ കുഞ്ഞേലി,
കുടിയാൻ ഔസേപ്പിനേം, അയാളുടെ
ഭാര്യ ത്രേസ്സ്യാകൊച്ചിനേം മാടി വിളിച്ചു!
'കൊച്ചമ്മച്ചി എന്തിനാണാവോ ഈ കുടിയാനെ വിളിപ്പിച്ചേ.?'
"എ-ഡാ..ഔസേപ്പേ, ഇന്നു നിനക്ക്
ഞാനൊരു നല്ല സമ്മാനം തരുവാൻ പോകുകയാണ്.!"
ഔസേപ്പും, ത്രേസ്സ്യാകൊച്ചും ഞെട്ടി..!
'അയ്യോ, ഈ ഔസേപ്പിന്
സമ്മാനമൊന്നും വേണ്ടായേ.; ഈ മുറ്റത്തും, |
അങ്ങാടിമുറ്റത്തും വരാനുള്ള
ഇത്തിരി അനുവാദം മതിയേ.!'
"ഇതിയാന്റെ ഓരോരോ വ്യാമോഹങ്ങളേ;
അരീക്കുഴി വെള്ളച്ചാട്ടത്തിന്റെ കീഴേക്കേറി,
തലേംകുത്തി കുളിക്കണമെന്ന്.!"
ഔസേപ്പ് മിണ്ടുമോ..; മിണ്ടിയില്ല.!
മറ്റുപരിചാരകർ, തങ്ങളുടേതായ
ഉത്തരവാദി-ത്തങ്ങളിൽ, വ്യാപൃതരായി.!
"ഇടത് കൈയ്യോ പോയി.; ബാക്കിയുള്ളതിന്
ചതവേൽപ്പിക്കാതെ ഇവിടെങ്ങാണം,
അടങ്ങി ഇരുന്നാൽ മതി.! ഇതിയാന്റെ
ഇടതു കയ്യായി ഔസേപ്പേ..,
നീ എപ്പോഴും കൂടെ കാണണം...!"
'മനസ്സിലായോ രണ്ടുപേർക്കും..??'

…………………………( തു ട രും )...............................

മുൻഭാഗങ്ങൾ വായിക്കുവാൻ ഇവിടെ നോക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.