കോഴിക്കോട് കുറുക്കന്റെ കടിയേറ്റ് നാല് പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

 കോഴിക്കോട് കുറുക്കന്റെ കടിയേറ്റ് നാല് പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

കോഴിക്കോട്: മൊടക്കല്ലൂരില്‍ നാല് പേര്‍ക്ക് കുറുക്കന്റെ കടിയേറ്റു. മൂന്ന് വീടുകളിലുണ്ടായിരുന്നവര്‍ക്കാണ് കടിയേറ്റത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് സൂചന.പന്നിമുക്ക് പിലാതോട്ടത്തില്‍ താഴ ചിരുത(68)ക്ക് ആണ് പരിക്കേറ്റത്.

ആളുകളെ ആക്രമിച്ച കുറുക്കനെ പ്രദേശവാസികള്‍ പിടികൂടിയെങ്കിലും ചത്തു. കുറക്കന് പേ വിഷ ബാധയുണ്ടോയെന്നറിയാന്‍ നാളെ പോസ്റ്റുമോര്‍ട്ടം നടത്തും.
വീട്ടിനകത്ത് ഇരിക്കുകയായിരുന്ന വയോധികയെ പിന്‍വാതിലിലൂടെ കയറിയ കുറുക്കന്‍ ആക്രമിക്കുകയായിരുന്നു. കൈക്കും കാലിനും മുറിവേറ്റു. പേരാമ്പ്ര താലൂക്ക് ഹോസ്പിറ്റലിലെ പ്രാഥമിക ചികിത്സക്ക് ശേഷം ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ഇവരെക്കൂടാതെ മഞ്ചാം കണ്ടി നിത്യ, പിലാറത്ത്താഴ ഷിനു, മറ്റൊരാള്‍ക്കും കുറുക്കന്റെ ആക്രമണത്തില്‍ പരിക്കേറ്റു. ഇവര്‍ താലൂക് ആശുപത്രിയില്‍ ചികിത്സ തേടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.