കണ്ണൂര്‍: തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ജോലിക്കിടെ നിധിയെന്ന് തോന്നിക്കുന്ന വസ്തുക്കള്‍ ലഭിച്ചു. കണ്ണൂര്‍ ചെങ്ങളായിയില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. പരപ്പായി സര്‍ക്കാര്‍ സ്‌കൂളിന് സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ റമ്പര്‍ തോട്ടത്തില്‍ മഴക്കുഴി വെട്ടുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകള്‍ക്കാണ് നിധി കുംഭം പോലുള്ള മണ്‍പാത്രം ലഭിച്ചത്.
ബോംബാണെന്ന് കരുതി ആദ്യം മണ്‍പാത്രം തുറന്ന് നോക്കാന്‍ തൊഴിലാളികള്‍ തയ്യാറായിരുന്നില്ല. പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷമാണ് പാത്രം തുറന്ന് നോക്കുന്നത്. നാണയത്തുട്ടുകള്‍, സ്വര്‍ണപതക്കങ്ങള്‍ പോലുള്ള ആഭരണങ്ങളാണ് കുംഭത്തിനുള്ളില്‍ ഉണ്ടായിരുന്നത്. പിന്നാലെ തൊഴിലാളികള്‍ പഞ്ചായത്ത് പ്രസിഡന്റിനെ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധിക്കുകയും പുരാവസ്തു വകുപ്പിനെ വിവരമറിയിക്കുകയുമായിരുന്നു.
ഭണ്ഡാരത്തിന്റെ ആകൃതിയിലുള്ള മണ്‍പാത്രമാണ് ലഭിച്ചത്. 17 മുത്തുമണികള്‍, 13 സ്വര്‍ണ പതക്കങ്ങള്‍, കാശിമാലയുടെ നാല് പതക്കങ്ങള്‍, ഒരുസെറ്റ് കമ്മല്‍, വെള്ളിനാണയങ്ങള്‍ എന്നിവയാണ് ഭണ്ഡാരത്തിനുള്ളില്‍ ഉണ്ടായിരുന്നത്. സംഭവത്തില്‍ പുരാവസ്തു വകുപ്പ് പരിശോധന തുടങ്ങിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.