'അവിടുന്നും..., വൈദ്യരച്ചനുമൊക്കെ..
ഈ കുടിയാനോട് കനിയണം.!'
'പിള്ളാരേ, ഈ വീട്ടിൽ , വളർത്തി
പഠിപ്പിച്ചോളാമെന്ന് കൊച്ചമ്മച്ചി പറഞ്ഞേ.!'
വളരെ ഭവ്യമായി ഔസ്സേപ്പ് അറിയിച്ചു..!
കുഞ്ഞേലിയുടെ പതിവല്ലാത്ത ആഞ്ജയിൽ,
കുഞ്ഞുചെറുക്കൻ ഹിമംപോലെ അലിഞ്ഞുപോയി.!
അറ്റുപോയ കൈയുംതാങ്ങി, അതിയാൻ
രണ്ടാംനിലയിലേക്ക് കയറിപോയി.!
കുട്ടികൾ കഴിഞ്ഞ അവധിക്കുവന്നപ്പോൾ,
ഔസേപ്പച്ചന്റേം വൈദ്യരച്ചന്റേം കൂടെ.,
കോഴഞ്ചേരിയിലെ ശ്യാമളാ ചിത്രശാലക്കാർ,
അങ്ങാടിമുറ്റത്തുവന്നെടുത്ത ഛായാചിത്ര-
ങ്ങളുമായി, തീവണ്ടിയിൽ, പൂനൈക്കു
യാത്രയായി.! സമാജക്കാർക്ക്.,
കൃത്യമായും കമ്പിസന്ദേശം അയച്ചു.!
പിംപ്രിയിലെ പെൻസിലിൻനിർമ്മാണ-
ശാലയിൽ ജോലിയുള്ള, മറ്റൊരു
സ്വന്തക്കാരിയേയും വിവരം അറിയിച്ചു.!
ഒരാഴ്ചത്തെ യാത്രക്കൊടുവിൽ,
വൈദ്യരും ഔസേപ്പും,
കുട്ടികളുമായി നാട്ടിലെത്തി.!
കുട്ടികളുടെ തുടർപഠനത്തിനുള്ള
'റ്റി.സി.'യും വാങ്ങി..!
കുഞ്ഞേലിയും, ത്രേസ്സ്യാകൊച്ചും,
സരോജനിയമ്മയും ചേർന്ന്, കുട്ടികളെ.,
പിടികിട്ടാപ്പുള്ളികളേപോലെ സ്വീകരിച്ചു...!
പാവം ത്രേസ്സ്യാകൊച്ച് പൊട്ടി കരഞ്ഞു..!
ഓരോരോ കാര്യങ്ങൾ ഓർത്തെടുത്ത്...,
അവർ വീണ്ടും പൊട്ടിപ്പൊട്ടി കരഞ്ഞു.!
എൽസ്സമ്മ, എട്ടാംക്ളാസ്സിൽ മൂന്നുനിലയിൽ
പൊട്ടിയപ്പോൾ അമ്മ കയർത്തു...
'പഠിക്കാനെന്നും പറഞ്ഞ്, പെണ്ണേ നീ
ഇനിയും കെട്ടിയൊരുങ്ങി എങ്ങോട്ടും പോകണ്ടാ.!'
'ത്രേസ്സ്യേച്ചീ.., ഞാൻ തയ്യൽ പഠിച്ചോട്ടേ..?'
'പെണ്ണേ, പത്രാസ്സുകാട്ടി കുളമാക്കുമോ.?'
കോഴഞ്ചരിയിലുള്ള 'പുതുപ്പറമ്പിൽ'
തുന്നൽസ്കൂളിൽ, തുന്നൽ പഠിക്കാൻ,
അനുജത്തിയെ, ചേർത്തു..!
ഇടപ്പാവൂർക്കാരൻ 'ശിവശങ്കരപിള്ളയും',
അതേ സ്കൂളിൽ, പഠിക്കാനെത്തി.!
ശർക്കരക്കായി, ചെമ്പിൽ തിളപ്പിക്കുന്ന
കരിമ്പിൻനീരുപോലെ, മനസ്സിന്റെ
അടുപ്പിൽ ഇരുവരും അനുരാഗം തിളപ്പിച്ചു.!
പഠനം തകൃതിയായി നടക്കുന്നു.!
അറിയാതെ, മനസ്സിന്റെ ചെമ്പിൽ,
അനുരാഗശർക്കര തിളച്ചു തുളുമ്പി.!
തണുപ്പിക്കാനേറെ, ത്രേസ്യാകൊച്ചുൾപ്പടെ,
സ്വന്തക്കാരിൽ പലരും ശ്രമിച്ചു.!
ആറന്മുള രജിസ്റ്റർകച്ചേരിയിൽ.....,
വിവാദമായ വിവാഹം രേഖപ്പടുത്തി.!
ഇരുവരും, നാടുവിടുവാൻ തീരുമാനിച്ചു.!
കഞ്ഞുചെറുക്കനും കുഞ്ഞേലിയും,
കനിവിന്റെ കലവറ അവരുടെ മുമ്പിൽ...,
കുറേശ്ശെ തുറന്നു.!
ഓരോ തയ്യൽമെഷീൻ., വിവാഹസമ്മാനമായി കൊടുത്തു.!
'കുഞ്ഞുങ്ങളുണ്ടാകുമ്പം അറിയിക്കണം;
ഞങ്ങൾ പറഞ്ഞു മനസ്സിലാക്കിക്കോളാം'
അങ്ങനെ അവർ പൂനൈയിൽ എത്തി..!
പൂനൈയുടെ പലഭാഗത്തും വാടക-
വീടുകളിൽ താമസിച്ചു.
തയ്യൽകടക്ക് ചിറക് മുളച്ചില്ല.!
അപ്പോഴേക്കും, ഈശ്വരൻ കനിഞ്ഞു..;
എൽസ്സമ്മ ഇരട്ടപെൺമക്കളുടെ അമ്മയായി.!
വീണ്ടും വാടക വീടു മാറി.!
ഡെക്കാൻജിംഘാനയിലെ വാടക
വീടിന്റെ മുൻവശത്തേ മുറിയിലാണ് തുന്നൽക്കട.!
എൽസ്സമ്മയായിരുന്നു പ്രധാന സഹായി..!
…………………………( തു ട രും )...............................
മുൻഭാഗങ്ങൾ വായിക്കുവാൻ ഇവിടെ നോക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.