വിദ്യാഭ്യാസ രംഗത്തെ പരിഷ്‌കാരം: ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് പഠിക്കുന്നതിനായി കെസിബിസി കമ്മിറ്റി രൂപീകരിച്ചു

വിദ്യാഭ്യാസ രംഗത്തെ പരിഷ്‌കാരം: ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് പഠിക്കുന്നതിനായി കെസിബിസി കമ്മിറ്റി രൂപീകരിച്ചു

കൊച്ചി: സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച് പഠനം നടത്തിയ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് പഠിക്കുന്നതിനായി കെസിബിസി വിദ്യാഭ്യാസ, ജാഗ്രതാ കമ്മീഷനുകള്‍ സംയുക്തമായി വിദഗ്ധരെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിച്ചു.

വിശദമായ പഠനങ്ങള്‍ നടത്തിയ ശേഷമായിരിക്കും റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളോടുള്ള ഔദ്യോഗിക നിലപാടുകള്‍ സ്വീകരിക്കുകയെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി ഫാ. ആന്റണി അറയ്ക്കല്‍ പറഞ്ഞു.

ഗുണമേന്മയുള്ള വിദ്യാഭ്യാസം സംബന്ധിച്ച ശിപാര്‍ശകള്‍ക്കായി നിയോഗിച്ച കമ്മിറ്റിയാണ് ഖാദര്‍ കമ്മിറ്റി. ഒന്നര വര്‍ഷം മുമ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്.

ഖാദര്‍ കമ്മിറ്റി മുന്നോട്ടു വച്ച സ്‌കൂള്‍ സമയ മാറ്റം അടക്കമുള്ള ചില നിര്‍ദേശങ്ങള്‍ സംസ്ഥാനത്ത് പ്രായോഗികമല്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.