നിറവേകിയ ബാലദീപ്തി സമ്മര്‍ ക്യാമ്പ്

 നിറവേകിയ ബാലദീപ്തി സമ്മര്‍ ക്യാമ്പ്

കുവൈറ്റ് സിറ്റി: എസ്.എം.സി.എ കുവൈറ്റ് ബാലദീപ്തിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സമ്മര്‍ ക്യാമ്പ് ('നിറവ്'2K24) ഓഗസ്റ്റ് 8.9.10, തിയതികളിലായി കബദില്‍ നടന്നു.

എസ്.എം.സി.എ പ്രസിഡന്റ് ഡെന്നി കാഞ്ഞുപറമ്പില്‍ ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്റ് ബിജു എണ്ണം പറയല്‍ സ്വാഗതം ആശംസിച്ചു. ബാലദീപ്തി പ്രസിഡന്റ് കുമാരി ടിയ റോസ് തോമസ്, എ.കെ.സി.സി ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ബോബി കയ്യാലപ്പറമ്പില്‍ വിമന്‍സ് വിങ് അഡ്‌ഹോക്ക് കമ്മറ്റി സെക്രട്ടറി ട്രിന്‍സി ഷാജു, ട്രഷറര്‍ റിന്‍സി തോമസ്, എസ്.എം.വൈ.എം പ്രസിഡന്റ് ജിഞ്ചു ചാക്കോ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെന്‍ട്രല്‍ ട്രഷറര്‍ ഫ്രാന്‍സിസ് പോള്‍ നന്ദി പറഞ്ഞു.


ബാലദീപ്തി ചീഫ് കോഡിനേറ്റര്‍ ബോബിന്‍ ജോര്‍ജ് ക്ലാസുകള്‍ നയിച്ചു.


മൂന്ന് ദിവസങ്ങളായി നടന്ന ക്യാമ്പില്‍ ഫാ. സോജന്‍ പോള്‍, ഫാ. ജോയ് മാത്യു മുണ്ടക്കല്‍, ഫാ.ജോണ്‍സണ്‍ നെടുമ്പുറത്ത്, എന്നിവര്‍ കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. എസ്എംസി എ ഏരിയ കണ്‍വീനര്‍മാരായ സിജോ മാത്യു (അബാസിയ) ജോബ് ആന്റണി (സാല്‍മിയ) റിനീഷ് ജോയിന്‍ കണ്‍വീനര്‍ (ഫഹാഹീല്‍) ഫ്രാന്‍സ് പോള്‍ (സിറ്റി ഫര്‍വാനിയ) ബാലദീപ്തി ഏരിയ കോര്‍ഡിനേറ്റര്‍മാരായ ജോജി ജോസഫ് (അബാസിയ) അജി ആന്റണി (ഫഹാഹീല്‍ ) പ്രിന്‍സ് (ഫര്‍വാനിയ) ബോബി കുഴിമറ്റം (സാല്‍മിയ) മീഡിയ കണ്‍വീനര്‍ ജിസ് ജോസഫ് മാളിയേക്കല്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ആക്ടിങ് സെക്രട്ടറി തോമസ് കറുകക്കളം ക്യാമ്പിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞു.