കൊച്ചി: ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ ഫെഫ്കയുടെ മൗനം തുടരുന്ന സാഹചര്യത്തില്‍ സംഘടനയില്‍ നിന്നും സംവിധായകന്‍ ആഷിക് അബു രാജി വെച്ചു. നേരത്തെ ബി. ഉണ്ണികൃഷ്ണന്‍ അടങ്ങുന്ന ഫെഫ്ക നേതൃത്വത്തെത്തിനെതിരെ കടുത്ത വിമര്‍ശനവുമായി ആഷിക് അബു രംഗത്തെത്തിയിരുന്നു.
നിലപാടിന്റെ കാര്യത്തില്‍ തികഞ്ഞ കാപട്യം പുലര്‍ത്തുന്ന നേതൃത്വത്തോട് അതിശക്തമായി വിയോജിച്ചുകൊണ്ടും പ്രതിഷേധിച്ചുകൊണ്ടും ഫെഫ്ക പ്രാഥമിക അംഗത്വത്തില്‍ നിന്ന് താന്‍ രാജിവെക്കുന്നതായാണ് ആഷിക് അബു പറഞ്ഞത്.
കോമ്പറ്റീഷന്‍ കമ്മീഷന്‍ പിഴ ഈടാക്കിയ ഒരു വ്യക്തിയെന്ന നിലയില്‍ ഫെഫ്കയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം വഹിക്കാനും സംസ്ഥാന സര്‍ക്കാറിന്റെ സിനിമ മീഡിയ കോണ്‍ക്ലേവില്‍ പങ്കെടുക്കാനും ബി. ഉണ്ണികൃഷ്ണന് എന്ത് യോഗ്യതയാണുള്ളത് എന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ആഷിക് അബു ചോദിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.