കോട്ടയം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ 15 സീറ്റുകള്‍ ആവശ്യപ്പെടാന്‍ കേരള കോണ്‍ഗ്രസ് (എം) തീരുമാനം. 15 ല്‍ അവകാശവാദമുന്നയിച്ച് 12 സീറ്റെങ്കിലും ഇടതു മുന്നണിയില്‍ നിന്ന് നേടിയെടുക്കാനാണ് ശ്രമം. മുന്നണി പ്രവേശന വേളയില്‍ സിപിഎം നല്‍കിയ ഉറപ്പ് പ്രകാരം പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ.മാണി പാലായില്‍ സ്ഥാനാര്‍ഥിയാകും. സിപിഐയുടെ സീറ്റായ കാഞ്ഞിരപ്പിള്ളിയിലും കേരള കോണ്‍ഗ്രസ് (എം) മത്സരിക്കും.
ഇടതു മുന്നണിയില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെങ്കിലും സീറ്റുകളുടേയും മണ്ഡലങ്ങളുടെയും കാര്യത്തില്‍ കേരള കോണ്‍ഗ്രസ് എല്‍ഡിഎഫുമായി നേരത്തെ ചില ധാരണകളില്‍ എത്തിയിട്ടുണ്ട്. പാലായ്ക്കും കാഞ്ഞിരപ്പള്ളിക്കും പുറമേ കടുത്തുരുത്തി, പൂഞ്ഞാര്‍, ചങ്ങനാശേരി സീറ്റുകളാണ് കോട്ടയം ജില്ലയില്‍ കേരള കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. ഏറ്റുമാനൂര്‍ സീറ്റ് സിപിഎമ്മിന് വിട്ടുനല്‍കും.
റോഷി അഗസ്റ്റിന്റെ സിറ്റിംഗ് സീറ്റായ ഇടുക്കി, എറണാകുളം ജില്ലയില്‍ പെരുമ്പാവൂരോ പിറവമോ പത്തനംതിട്ടയില്‍ റാന്നി എന്നിവയാണ് മധ്യ കേരളത്തില്‍ കേരളാ കോണ്‍ഗ്രസ് എം താല്‍പര്യപ്പെടുന്ന മറ്റ് സീറ്റുകള്‍. മലബാറില്‍ പേരാവൂര്‍, ഇരിക്കൂര്‍, പേരാമ്പ്ര, തിരുവമ്പാടി സീറ്റുകളിലാണ് നോട്ടം. 12 സീറ്റുകള്‍ നല്‍കേണ്ടി വന്നാല്‍ ജയസാധ്യത ഇല്ലാത്ത തൊടുപുഴയും ഏറ്റെടുക്കേണ്ടതായി വരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.