സ്‌കൂട്ടര്‍ യാത്രികരായ സ്ത്രീകളെ ഇടിച്ചു വീഴ്ത്തി കാര്‍ ദേഹത്തുകൂടി കയറ്റിയിറക്കി; യുവതിയ്ക്ക് ദാരുണാന്ത്യം, ഡ്രെവര്‍ പിടിയില്‍

സ്‌കൂട്ടര്‍ യാത്രികരായ സ്ത്രീകളെ ഇടിച്ചു വീഴ്ത്തി കാര്‍ ദേഹത്തുകൂടി കയറ്റിയിറക്കി; യുവതിയ്ക്ക് ദാരുണാന്ത്യം, ഡ്രെവര്‍ പിടിയില്‍

കൊല്ലം: സ്‌കൂട്ടര്‍ യാത്രികരായ സ്ത്രീകളെ ഇടിച്ചു വീഴ്ത്തി കാര്‍ ദേഹത്തുകൂടി കയറ്റിയിറക്കി. അപകടത്തില്‍ പരിക്കേറ്റ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോള്‍ (45) മരിച്ചു. മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ ഞായറാഴ്ച വൈകിട്ട് 5.45നായിരുന്നു സംഭവം. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ഫൗസിയയ്ക്കും പരിക്കേറ്റു. കാര്‍ ഓടിച്ച കരുനാഗപ്പള്ളി വെളുത്തമണല്‍ സ്വദേശി അജ്മല്‍ പിടിയിലായി.

കാറും കാറിലുണ്ടായിരുന്ന വനിതാ ഡോക്ടറെയും പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാര്‍ കയറിയിറങ്ങിയതായാണ് നാട്ടുകാര്‍ പറയുന്നത്. കാര്‍ ഇടിച്ചയുടനെ വാഹനം നിര്‍ത്താന്‍ നാട്ടുകാര്‍ ഡ്രൈവറായ അജ്മലിനോട് പറഞ്ഞെങ്കിലും ഇയാള്‍ അമിത വേഗത്തില്‍ കുഞ്ഞുമോളുടെ ദേഹത്തുകൂടി കാര്‍ കയറ്റിയിറക്കി രക്ഷപ്പെടുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.