തിരുവനന്തപുരം: തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പും മാര്‍ ഇവാനിയോസ് കോളേജിന്റെ പ്രഥമ പ്രിന്‍സിപ്പലുമായിരുന്ന അര്‍ച്ച് ബിഷപ്പ് ബെനഡിക്ട് മാര്‍ ഗ്രിഗോറിയോസിന്റെ പേരിലുള്ള അവാര്‍ഡിന് ഇന്‍ഫോസിസ് സഹസ്ഥാപകനും വൈസ് ചെയര്‍മാനും സിഇഒയും ആയിരുന്ന ക്രിസ് ഗോപാലകൃഷ്ണനെ തിരഞ്ഞെടുത്തു.
അര്‍ച്ച് ബിഷപ്പ് ബെനഡിക്ട് മാര്‍ ഗ്രിഗോറിയോസിന്റെ പേരില്‍ മാര്‍ ഇവാനിയോസ് കോളജിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനയായ അമിക്കോസ് ഏര്‍പ്പെടുത്തിയ അവാര്‍ഡാണിത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
മുന്‍ ചീഫ് സെക്രട്ടറി ഡോ. കെ. ജയകുമാര്‍ ചെയര്‍മാനും മുന്‍ ഇന്ത്യന്‍ അംബാസിഡര്‍ ടി.പി ശ്രീനിവാസന്‍, മുന്‍ ചീഫ് സെക്രട്ടറി ജോണ്‍ മത്തായി എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് ക്രിസ് ഗോപാലകൃഷ്ണനെ തിരഞ്ഞെടുത്തത്. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
നമ്മുടെ രാജ്യത്തെ ആയിരക്കണക്കിന് യുവാക്കള്‍ തൊഴില്‍ അന്വേഷിച്ച് വിദേശത്തേക്ക് പോകുന്ന ഇന്നത്തെ സാഹചര്യത്തില്‍ നിരവധി യുവാക്കള്‍ക്ക് നാട്ടില്‍ തന്നെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ക്രിസ് ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയിട്ടുള്ള പരിശ്രമങ്ങളെ കാതോലിക്കാ ബാവാ പ്രത്യേകം പ്രശംസിച്ചു. തിരുവനന്തപുരത്ത് വച്ച് അവാര്‍ഡ് പിന്നീട് സമ്മാനിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.