‘ഹോപ്പ്’ ഫ്രാൻസിസ് മാർപാപ്പയുടെ ആത്മകഥ ജനുവരി 14 ന് പ്രസിദ്ധീകരിക്കും

‘ഹോപ്പ്’ ഫ്രാൻസിസ് മാർപാപ്പയുടെ ആത്മകഥ ജനുവരി 14 ന് പ്രസിദ്ധീകരിക്കും

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ ആത്മകഥ ‘ഹോപ്പ്’ അഥവാ 'പ്രതീക്ഷ' 2025 ജനുവരി 14 ന് പ്രസിദ്ധീകരിക്കും. ഇതോടെ മാർപാപ്പയായിരിക്കുമ്പോൾ ആത്മകഥ എഴുതിയ ആദ്യത്തെ മാർപാപ്പയായി ഫ്രാൻസിസ് പാപ്പ മാറും.

‘റാൻഡം ഹൗസ്’ ആണ് ഈ ആത്മകഥ പ്രസിദ്ധീകരിക്കുന്നത്. മാർപാപ്പയുടെ മരണ ശേഷം ആത്മകഥ പുറത്തിറക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. എങ്കിലും 2025 ജൂബിലി വർഷത്തോടനുബന്ധിച്ച് ജനുവരിയിൽ പ്രസിദ്ധീകരിക്കാൻ പാപ്പ തീരുമാനിക്കുകയായിരുന്നു.

എല്ലാ പേജുകളിലും എല്ലാ ഭാഗങ്ങളിലും തന്നോടൊപ്പം യാത്ര ചെയ്തവരുടെ പുസ്തകം കൂടിയാണിത്. തന്റെ ഈ ജീവിത പുസ്തകം പ്രതീക്ഷയുടെ ഒരു യാത്രയുടെ കഥയാണെന്നും പാപ്പ പറഞ്ഞതായി റാൻഡം ഹൗസ് പറഞ്ഞു. ഓർമ്മ എന്നത് നമ്മൾ ഓർക്കുന്നത് മാത്രമല്ല, നമ്മെ ചുറ്റിപ്പറ്റിയുള്ളതാണ്. അത് കഴിഞ്ഞതിനെക്കുറിച്ചു മാത്രമല്ല എന്തായിരിക്കുമെന്നതിനെക്കുറിച്ചുമാണ് സംസാരിക്കുന്നതെന്നും പാപ്പ പറഞ്ഞു.

2019 മാർച്ചിൽ ആണ് മാർപാപ്പ തന്റെ ആത്മകഥ എഴുതുവാൻ ആരംഭിച്ചത്. ഇത് 2025 ജനുവരി 14ന് 80 ലധികം രാജ്യങ്ങളിൽ ലഭ്യമാകും. കത്തോലിക്ക സഭയിൽ ഓരോ 25 വർഷത്തിലും ജൂബിലി വർഷമായി ആചരിക്കുകയാണ്. വിശ്വാസികൾക്ക് പ്രത്യേക കൃപയുടെയും തീർത്ഥാടനത്തിൻ്റെയും വർഷമായാണ് ജൂബിലി വർഷത്തെ പൊതുവേ കണക്കാക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ജൂബിലി വർഷം മാർപാപ്പ ആത്മകഥ പ്രകാശനത്തിനായി തിരഞ്ഞെടുത്തത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.