പ്രവാസത്തിൻ്റെ നഷ്ടങ്ങൾ....നിങ്ങളീ ഒലത്തിറച്ചി ...ഒലത്തിറച്ചീന്ന് കേട്ടിട്ടുണ്ടോ? ഇല്ലേൽ പെരളൻ എന്നു കേട്ടിട്ടുണ്ടോ? ശ്ശോ....!! ഇന്ന് ഒരു പത്തു... പത്തരമുതൽ.... എൻ്റെ മനസ്സിലിങ്ങനെ ഇത് തന്നെയാണ്.... ഒലത്തിറച്ചി... പിന്നെ പെരളനും.... ഞങ്ങടെ കുട്ടനാടൻ ഭാഷയാ...
പരിഷ്കാരികള് ഒലത്തിറച്ചിക്ക് ബീഫ് ഫ്രൈ എന്നൊക്കെ പറഞ്ഞു കളയും.... പെരളനെന്ന് പറഞ്ഞാൽ അത് മാട് ആകാം...കോഴിയാകാം... താറാവുമാകാം.... മല്ലിയും മസാലയുമൊക്കെ,തേങ്ങാപ്പാലുമൊക്കെ ചേർത്ത് ഒരു കറി... ഇത് വേറെ നാട്ടുകാരുമൊക്കെ വയ്ക്കും....പക്ഷേ.... ഞങ്ങടെ കുട്ടനാട്ടുകാര് അമ്മച്ചിമാര്... അതേന്ന് നല്ല ഞൊറിച്ചിലിട്ട മുണ്ടും...ചട്ടയുമൊക്കെയിട്ട നല്ല നസ്രാണിയമ്മച്ചിമാര്.... അവര് വയ്ക്കുന്നതൊന്ന് കഴിച്ച് നോക്കണം...അങ്ങിനെ കഴിച്ചിട്ടുള്ളവരൊക്കെ പ്രവാസിയായാൽപ്പിന്നെ..... ബീഫ്... ഞാൻ കഴിക്കില്ല.... ചിക്കൻ.... ഏയ് ... എനിക്കിഷ്ടമില്ല.... എന്നാലിത്തിരി താറാവ്.... വേണ്ട... വേണ്ട...എന്താ കാര്യം....അമ്മച്ചി വയ്ക്കുന്ന രുചി കിട്ടുന്നില്ല.... അത് പറയുന്നതിന് പകരം... എനിക്കിഷ്ടമില്ല.... ഞാൻ നോൺ വെജ് കഴിക്കാറില്ലെന്ന് കാച്ചിക്കളയും....
ഇതൊക്കെ ഇപ്പോഴെന്താ... പറയാൻ കാര്യം എന്നായിരിക്കും.... ഇന്ന് പേത്രത്താ അല്ലായിരുന്നോ... അച്ചായന്മാരുടെ വീട്ടിലിന്ന് ഇത്തിരി മാട്ടിറച്ചീം... വാങ്ങും...ചിലപ്പോൾ ഒരു പൂവങ്കോഴിയെ തട്ടും... ഒന്നും കിട്ടിയില്ലേൽ മുട്ടയിടുന്ന താറാവിനെയാണേലും പൂശിക്കളയും.... ഇന്നത്തെ കാര്യമല്ല... 40...വർഷം മുമ്പത്തെ കാര്യമാ...ഇന്നത്തേപ്പോലെ ചകിരി പോലത്തെ ബ്രോയിലർ ചിക്കനൊന്നുമല്ല. നല്ലൊന്നാന്തരം നാടൻ കോഴി... മാടെന്നു പറയുന്ന കോൾഡ് സ്റ്റോറേജിൽ നിന്നും മുറിച്ചു തരുന്ന നെയ്യില്ലാത്ത തുണ്ടവുമല്ല... നല്ല ഫ്രഷ് സാധനം....
രാവിലെ ഓഫീസിൽ വന്നിരുന്ന് 'ഊപ്പുട്ട്' ( യൂ ടൂബിന് രണ്ടാമത്തവൾ പറയുന്നതാ... ഊപ്പുട്ട്) നോക്കിയപ്പോൾ ദേ തായങ്കരിപ്പള്ളീലെ പ്രദിക്ഷണം നടക്കുന്നു..തിരുഹൃദയ ലുത്തിനിയായാണ്... പക്ഷേ ട്യൂൺ നമ്മടെ പഴയ മാതാവിൻ്റെ ലുത്തിനിയായുടേത് തന്നെ... തായങ്കരിക്കാരായതുകൊണ്ടാവാം... ക്വയറിൽ അധികം പരിഷ്കാരം കൊണ്ടുവന്നിട്ടില്ല... കഴിഞ്ഞ ഇരുപത്തിയാറു വർഷത്തിനിടയിൽ ആദ്യമായാണ് ഒരു പ്രദക്ഷണത്തിന് മ്മ്ടെ പഴയ ട്യൂബിൽ ലുത്തിനിയ കേൾക്കുന്നത്... എന്താപ്പാ...ദേ... കുളിരു കോരുകാന്ന് കേട്ടിട്ടില്ലേ? പ്രദക്ഷണത്തിനോടൊപ്പം വല്യമ്മായിയെ ഓർത്തു.... പ്രദക്ഷണം കഴിഞ്ഞ് ഓടിച്ചെന്ന് ഉണ്ണാനിരിക്കുമ്പോൾ വിളമ്പിയിരുന്ന ഒലത്തിറച്ചി ഓർത്തു... പിന്നെ സ്വാഭാവികമല്ലെ...അമ്മച്ചിയെ... അമ്മച്ചിയുടെ പാചകം.... ഇതൊന്നും ഇനി തിരിച്ചു കിട്ടുകയില്ലല്ലോന്നോർത്തപ്പോൾ സങ്കടവും.... ഇത്തിരി നൊസ്റ്റുവായില്ലേ.... അപ്പോൾ... ദേ ഇന്ന് പാതിരാ മുതൽ അമ്പത് നോമ്പ്... ഒത്തിരി ഗഹനമായി ചിന്തിച്ചും പഠിച്ചുമൊന്നുമല്ല വിശ്വാസകാര്യങ്ങളെ സമീപിക്കേണ്ടത്. പിള്ളേരെപ്പോലെ ചിന്തിക്കുക...സന്തോഷം കിട്ടും... ഫലദായകമായ ഒരു നോമ്പുകാലം ആശംസിക്കുന്നു....
✍️ സജി ജോസഫ്
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.