ഹമാസ് ഭീകര നേതാവിന് കേരളത്തില്‍ 'മയ്യത്ത് നമസ്‌കാരം'; യഹിയ സിന്‍വാര്‍ ധീര യോദ്ധാവും രക്തസാക്ഷിയുമെന്ന് സ്റ്റുഡന്റസ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍

ഹമാസ് ഭീകര നേതാവിന് കേരളത്തില്‍ 'മയ്യത്ത് നമസ്‌കാരം'; യഹിയ സിന്‍വാര്‍ ധീര യോദ്ധാവും രക്തസാക്ഷിയുമെന്ന് സ്റ്റുഡന്റസ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍

കൊച്ചി: ഇസ്രയേല്‍ സേന വധിച്ച ഹമാസ് ഭീകര നേതാവ് യഹിയ സിന്‍വാറിന് കേരളത്തില്‍ മയ്യത്ത് നമസ്‌കാരം. സ്റ്റുഡന്റസ് ഇസ്ലാമിക് ഓര്‍ഗനൈസേഷനാണ് ഹമാസ് ഭീകരന് മയ്യത്ത് നമസ്‌കാരം നടത്തിയത്. ജമാത്തെ ഇസ്ലാമി കേരള അസിസ്റ്റന്റ് സെക്രട്ടറി സമദ് കുന്നക്കാവാണ് നമസ്‌ക്കാരത്തിന് നേതൃത്വം നല്‍കിയതെന്ന് സ്റ്റുഡന്റസ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പറയുന്നു.

ധീര യോദ്ധാവും രക്തസാക്ഷിയും എന്ന കുറിപ്പൊടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ നിരവധി യുവാക്കള്‍ പങ്കെടുത്തെന്നാണ് സൂചന.

പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് നിറയുന്നത്. നല്ല അസല്‍ ഹമാസോളികളെന്നാണ് ആക്ടിവിസ്റ്റായ ആരിഫ് ഹുസൈന്റെ കമന്റ്. മിഡില്‍ ഈസ്റ്റില്‍ സൗദിയിലും കുവൈറ്റിലും അടക്കം ഈ പണി കാണിച്ചാല്‍ ഉള്ളിലാവും, ദുബായില്‍ പോലും ഇങ്ങനെ ചെയ്യാന്‍ പറ്റില്ല, അപ്പോള്‍ ഇവനൊക്കെ ഉള്ള കേരളം ഒട്ടും സേഫ് അല്ല, കേരളത്തില്‍ എന്തും ആവാമല്ലോ, കേരളത്തിലെ തീവ്രവാദികളെ നോട്ട് ചെയ്ത് വെക്കുക എല്ലാവരും, കേരളം ഒരു തീവ്രവാദ ഹബ് ആയി മാറിക്കൊണ്ടിരിക്കുന്ന കാഴ്ച്ച... എന്നിങ്ങനെ പോകുന്നു കമന്റുകള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.