തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ തിരുവനന്തപുരം മുതല്‍ ഇടുക്കിവരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 65 മില്ലിമീറ്റര്‍ മുതല്‍ 105 മില്ലിമീറ്റര്‍ ശക്തിയില്‍ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ തെക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴയാണ് പെയ്തത്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ കനത്തമഴയാണ് ലഭിച്ചത്. മലയോരമേഖലകളില്‍ പെയ്ത മഴ രാത്രിയും തുടര്‍ന്നു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജലനിരപ്പ് ഉയര്‍ന്ന സ്ഥലങ്ങളിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എന്നാല്‍ ഒഡിഷ അടക്കമുള്ള സംസ്ഥാനങ്ങളില്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിരിക്കുന്ന ദാന ചുഴലിക്കാറ്റിന്റെ പ്രതിഫലനം ഒരു പരിധിവരെ കേരളത്തെ ബാധിക്കില്ലെന്നാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്.
അതേസമയം രാത്രിയിലെ കനത്ത മഴയില്‍ എറണാകുളം കുസാറ്റ് ഗ്രൗണ്ടിന്റെ ചുറ്റുമതില്‍ ഇടിഞ്ഞുവീണു. ഏകദേശം 10 മീറ്ററോളം മതില്‍ ഇടിഞ്ഞു വീണു മറ്റ് അപകടങ്ങള്‍ ഒന്നും തന്നെയില്ല. കൊല്ലം ജില്ലയിലെ പള്ളിക്കല്‍ നദിയുടെ കരയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥവകുപ്പ് അറിയിച്ചു. പള്ളിക്കല്‍ നദിയിലെ ജലനിരപ്പ് ഉയരുന്നതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.