വീണ്ടും കുതിപ്പ് തുടര്‍ന്ന് സ്വര്‍ണ വില; ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 7295 രൂപ

 വീണ്ടും കുതിപ്പ് തുടര്‍ന്ന് സ്വര്‍ണ വില; ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 7295 രൂപ

കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. അനുദിനം പുതിയ റെക്കോര്‍ഡുകള്‍ കീഴടക്കുന്ന സ്വര്‍ണ വിപണി ഇന്നലെ കുറവ് രേഖപ്പെടുത്തിയിരുന്നു. തുടര്‍ച്ചയായുള്ള വില വര്‍ധനക്കിടയില്‍ പത്താം നാളായിരുന്നു വിലയില്‍ കുറവ് രേഖപ്പെടുത്തിയത്. ഇന്ന് വിലയില്‍ പവന് 80 രൂപയുടെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഇതോടെ 58, 360 എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുക. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 7295 രൂപയാണ് നല്‍കേണ്ടത്.

ഒക്ടോബര്‍ 4,5, 6, 12,13, 14 തിയതികളില്‍ 56,960 രൂപയായിരുന്നു സ്വര്‍ണ വില. പിന്നീട് ഒക്ടോബര്‍ 16 നാണ് വില 57000 കടന്നത്. ഒക്ടോബര്‍ 19 ന് ഇത് 58000വും കടന്നു. അതിന് ശേഷം 58000 ത്തിന് താഴോട്ട് പോയിട്ടില്ല. അതേസമയം ഒക്ടോബര്‍ പത്തിന് രേഖപ്പെടുത്തിയ 56,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഈ മാസം ഇതുവരെ ഗ്രാമിന് 7000 രൂപയ്ക്ക് മുകളിലാണ് വിലയെന്നതും ശ്രദ്ധേയമാണ്.

നേരിയ തോതില്‍ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും സെപ്റ്റംബര്‍ രണ്ട് മുതല്‍ അഞ്ച് വരെയാണ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയത്.

ഒക്ടോബര്‍ മാസത്തെ സ്വര്‍ണ വില (പവനില്‍)

ഒക്ടോബര്‍ 1: 56,400
ഒക്ടോബര്‍ 2: 56,800
ഒക്ടോബര്‍ 3: 56,880
ഒക്ടോബര്‍ 4: 56,960
ഒക്ടോബര്‍ 5: 56,960
ഒക്ടോബര്‍ 6: 56,960
ഒക്ടോബര്‍ 7: 56,800
ഒക്ടോബര്‍ 8: 56,800
ഒക്ടോബര്‍ 9: 56,240
ഒക്ടോബര്‍ 10: 56,200
ഒക്ടോബര്‍ 11: 56,760
ഒക്ടോബര്‍ 12: 56,960
ഒക്ടോബര്‍ 13: 56,960
ഒക്ടോബര്‍ 14: 56,960
ഒക്ടോബര്‍ 15: 56,760
ഒക്ടോബര്‍ 16: 57,120
ഒക്ടോബര്‍ 17: 57,280
ഒക്ടോബര്‍ 18: 57,920
ഒക്ടോബര്‍ 19: 58,240
ഒക്ടോബര്‍ 20: 58,240
ഒക്ടോബര്‍ 21: 58,400
ഒക്ടോബര്‍ 22: 58,400
ഒക്ടോബര്‍ 23: 58,720
ഒക്ടോബര്‍ 24: 58,280

സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്. രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. ഡോളര്‍ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപയോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണ വിലയില്‍ പ്രതിഫലിക്കും. അതേസമയം രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണ വില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.