തിരുവനന്തപുരം: കേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രി വിതരണം ചെയ്ത പൊലീസ് മെഡലില്‍ അക്ഷരത്തെറ്റുകളുടെ പെരുമഴ. ലോഹനിര്‍മിത മെഡലില്‍ എഴുതിയിരിക്കുന്ന വാചകത്തില്‍ പലയിടത്തും വള്ളിയും പുള്ളിയുമില്ല. മെഡല്‍ എന്നെഴുതിയതിലും അക്ഷരപ്പിശക് വന്നിട്ടുണ്ട്.
മെഡലില്‍ എഴുതിയിരിക്കുന്ന വാചകമിങ്ങനെ:
''കേരളാ മുഖ്യമന്ത്ര യുടെ പോല സ് മെഡന്‍''
കേരളാ പൊലീസ് രൂപീകരണ ദിനമായ നവംബര്‍ ഒന്നിന് 264 പൊലീസുകാര്‍ക്കായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന് 2024 ലെ പൊലീസ് മെഡല്‍ സമ്മാനിച്ചത്. തിരുവനന്തപുരം പേരൂര്‍ക്കട ക്യാമ്പിലായിരുന്നു ചടങ്ങ്. മലയാള ഭാഷാ ദിനം കൂടിയായിരുന്നു നവംബര്‍ ഒന്ന്. അതേദിവസം തന്നെ ഇത്തരമൊരു പിഴവ് സംഭവിച്ചത് വലിയ വീഴ്ചയായാണ് വിലയിരുത്തുന്നത്.
'മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍' എന്ന് എഴുതേണ്ടതിന് പകരം നിറയെ അക്ഷരത്തെറ്റ് വരുത്തിയ മെഡല്‍, മുഖ്യമന്ത്രി തന്നെ വിതരണം ചെയ്തുവെന്നത് സര്‍ക്കാരിന് തന്നെ നാണക്കേടായിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.