ഡൽഹി: ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തിയെ ആധാരമാക്കി ഫ്രാൻസിസ് മാർപാപ്പ എഴുതിയ ചാക്രിക ലേഖനം 'ദിലെക്സിത്ത് നോസ്' (അവിടുന്ന് നമ്മെ സ്നേഹിച്ചു) ന്റെ ഇന്ത്യൻ പതിപ്പ് പുറത്തിറക്കി. ഭാരതത്തിലെ ലത്തീൻ കത്തോലിക്ക മെത്രാന്മാരുടെ സമിതി സിസിബിഐയാണ് പ്രകാശനം ചെയ്തത്. ചാക്രിക ലേഖനം ഹിന്ദിയിലാണ് വിവർത്തനം ചെയ്തിരിക്കുന്നത്.
ഫ്രാന്‍സിസ് പാപ്പയുടെ പുതിയ ചാക്രിക ലേഖനത്തിൻറെ ആദ്ധ്യാത്മികഗുണങ്ങൾ സ്വീകരിക്കാനും ജീവിതത്തിനാവശ്യമായ പ്രചോദനം അതിൽ നിന്നുൾക്കൊള്ളാനും ഈ വിവർത്തനം കത്തോലിക്കാ വിശ്വാസികൾക്ക് സഹായകമാകും എന്ന് സിസിബിഐ ജനറല്‍ സെക്രട്ടറിയും ഡൽഹി ആര്‍ച്ച് ബിഷപ്പുമായ അനിൽ ജോസഫ് കൂട്ടോ പറഞ്ഞു.
വിശുദ്ധ മാർഗരറ്റ് മേരി അലക്കോക്കിന് ഈശോയുടെ തിരുഹൃദയം പ്രത്യക്ഷപ്പെട്ടതിന്റെ 350-ാം വാർഷികാഘോഷങ്ങളോടനുബന്ധിച്ചാണ് ചാക്രിക ലേഖനം പ്രസിദ്ധീകരിച്ചത്. 1673 ഡിസംബർ 27-നാണ് വിശുദ്ധ മേരി അലക്കോക്കിന് തിരുഹൃദയത്തിൻറെ പ്രഥമ ദർശനം ഉണ്ടായത്.
ഫ്രാൻസിസ് പാപ്പയുടെ നാലാമത്തെ ചാക്രിക ലേഖനമാണ് 'ദിലെക്സിത്ത് നോസ്'. 2013-ൽ ബെനഡിക്ട് പതിനാറാമൻ പാപ്പയുമായി ചേർന്ന് എഴുതിയ ലുമെൻ ഫിദെയി, ലൗദാത്തൊ സി (2015), ഫ്രതെല്ലി തൂത്തി (2020) എന്നിവയാണ് ഫ്രാൻസിസ് മാർപാപ്പയുടെ ഇതര ചാക്രിക ലേഖനങ്ങൾ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.