വത്തിക്കാൻ സിറ്റി: ക്രിസ്തുമസിനെ വരവേൽക്കാനൊരുങ്ങി വത്തിക്കാന്‍. പുല്‍ക്കൂടിന്റെയും ക്രിസ്തുമസ് ട്രീയുടെയും അനാവരണം ഡിസംബർ ഏഴിന് നടക്കും. ഡിസംബർ ഏഴ് ശനിയാഴ്ച വൈകുന്നേരം 6. 30 ന് നടക്കുന്ന ചടങ്ങുകൾക്ക് വത്തിക്കാൻ സിറ്റി ഗവർണറേറ്റ് പ്രസിഡൻ്റും സെക്രട്ടറി ജനറലുമായ കർദിനാൾ ഫെർണാണ്ടോ വെർഗസ് അൽസാഗയും വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ഗവർണറേറ്റിന്റെ സെക്രട്ടറി ജനറൽ സിസ്റ്റർ റാഫേല്ല പെട്രിനിയും നേതൃത്വം നൽകും.
വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് സ്ക്വയറിൽ നടക്കുന്ന ചടങ്ങുകൾക്ക് നൂറുകണക്കിന് ആളുകള്‍ സാക്ഷ്യം വഹിക്കാനെത്തുമെന്നാണ് പ്രതീക്ഷ. യേശുവിന്റെ ദൈനംദിന ജീവിതത്തിലെ വിവിധ രംഗങ്ങളും പുല്‍കൂട്ടില്‍ ദൃശ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പ്രൊഫഷണലുകളും കലാകാരന്മാരും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുള്ള നാൽപ്പതോളം പേരാണ് ഇത്തവണത്തെ വത്തിക്കാനിലെ തിരുപിറവി ദൃശ്യത്തിനായി കഠിനാധ്വാനം ചെയ്യുന്നത്. ത്രിഡി പ്രിൻ്ററുകൾ ഉപയോഗിച്ച് നിർമിച്ച സസ്യ ജാലങ്ങളുടെ ദൃശ്യങ്ങൾ ഇത്തവണത്തെ പുൽക്കൂടിന്റെ പ്രത്യേകതയാണ്.
29 മീറ്റർ ഉയരമുള്ള ക്രിസ്തുമസ് ട്രീ ഇറ്റാലിയൻ നഗരമായ ട്രെൻ്റിനോയിലെ ലെഡ്രോയിൽ നിന്നാണ് കൊണ്ടുവരുന്നത്. 2025 ജനുവരി 12 ഞായറാഴ്‌ച വരെ പുൽക്കൂടും ട്രീയും വത്തിക്കാനില്‍ പ്രദര്‍ശിപ്പിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.