മെല്‍ബണ്‍: വിക്‌ടോറിയ സംസ്ഥാനത്തെ സാമൂഹിക-സാംസ്‌കാരിക-തൊഴില്‍ രംഗങ്ങളില്‍ മെല്‍ബണ്‍ സെന്റ് തോമസ് സിറോ മലബാര്‍ രൂപതാംഗങ്ങള്‍ നല്‍കുന്ന മികച്ച സംഭാവനകളെ ആദരിച്ച് സംസ്ഥാന സര്‍ക്കാര്‍. വിക്ടോറിയന്‍ കമ്മ്യൂണിറ്റി എക്‌സലന്‍സ് അവാര്‍ഡാണ് മെല്‍ബണ്‍ രൂപതയ്ക്ക് സമ്മാനിച്ചത്. തൊഴില്‍ മേഖലയിലെ സേവന മനോഭാവത്തോടെയുള്ള പ്രവര്‍ത്തനങ്ങളും
സാംസ്‌കാരിക പൈതൃകം നിലനിര്‍ത്തുന്നതിനുള്ള ശ്രമങ്ങളും മുന്‍നിര്‍ത്തിയാണ് അവാര്‍ഡ് സമ്മാനിച്ചത്.
സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ഊര്‍ജ, കാലാവസ്ഥാ മന്ത്രി ലില്ലി ഡി അംബ്രോസിയോ, ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ സര്‍ക്കാര്‍ വിപ്പ് ലീ ടാര്‍ലാമിസ്, തോമസ്ടൗണിന്റെ ജനപ്രതിനിധി ബ്രോണ്‍വിന്‍ ഹാഫ്പെന്നി എംപി എന്നിവരാണ് അവാര്‍ഡ് സമ്മാനിച്ചത്. ഇവാന്‍ മുള്ളോലന്‍ഡ് എംപിയും ചടങ്ങില്‍ സന്നിഹിതനായിരുന്നു.
സിറോ മലബാര്‍ സഭാധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, മെല്‍ബണ്‍ സെന്റ് തോമസ് സിറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ പനന്തോട്ടത്തില്‍, മെല്‍ബണ്‍ രൂപതാബിഷപ്പ് എമിരിറ്റസ് ബിഷപ് ബോസ്‌കോ പുത്തൂര്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.