ന്യൂഡല്‍ഹി: ഗുസ്തിതാരവും ടോക്കിയോ ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവുമായ ബജ്രങ് പൂനിയക്ക് നാല് വര്‍ഷം വിലക്ക്. ദേശീയ ഉത്തേജകവിരുദ്ധ ഏജന്‍സി (നാഡ) ആണ് വിലക്കേര്‍പ്പെടുത്തിയത്. ഉത്തേജക പരിശോധനയ്ക്ക് വിസമ്മതിച്ചതിനും സാംപിള്‍ നല്‍കാത്തതിനാലുമാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.
ഏപ്രില്‍ 23 മുതല്‍ നാല് വര്‍ഷത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. ഈ കാലയളവില്‍ മത്സരത്തില്‍ പങ്കെടുക്കാനോ പരിശീലകനാകാനോ കഴിയില്ല.
അതേസമയം കാലാവധി കഴിഞ്ഞ കിറ്റുകള്‍ പരിശോധനയ്ക്ക് നല്‍കിയതിനാലാണ് സാംപിള്‍ നല്‍കാതിരുന്നതെന്ന് പൂനിയ അറിയിച്ചിരുന്നു. പരിശോധനയ്ക്ക് തയ്യാറാണെന്നും കിറ്റുകളില്‍ വ്യക്തത വേണമെന്നുമാണ് പൂനിയ നാഡയെ അറിയിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.